സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു, ഇന്ന് കുറഞ്ഞത് 360 രൂപ

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും വ​ന്‍ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച പ​വ​ന്‍റെ വി​ല 360 രൂ​പ കു​റ​ഞ്ഞ് 36,000 രൂ​പ​യി​ലെ​ത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4500ല്‍ എത്തി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇ​ന്ത്യ​ന്‍ രൂ​പ ക​രു​ത്താ​ര്‍​ജി​ച്ച​തും ഡോ​ള​ര്‍ വി​ല​യി​ടി​ഞ്ഞ​തു​മാ​ണ് ഇ​ന്നു സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റെ​ക്കോ​ഡ് നി​ല​വാ​രം. ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തെ നി​ല​വാ​ര​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ സ്വ​ര്‍​ണ​വി​ല.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *