സു​ശാ​ന്ത് സിംഗ് ആ​ത്മ​ഹ​ത്യ​ ചെയ്യില്ല; ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി മു​ന്‍ കാ​മു​കി അ​ങ്കി​ത

മും​ബൈ: വി​ഷാ​ദ​രോ​ഗ​മാ​ണ് ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​തെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി സു​ശാ​ന്തി​ന്‍റെ മു​ന്‍ കാ​മു​കി അ​ങ്കി​ത ലോ​ഖ​ണ്ടെ. കാ​മു​കി റി​യ ച​ക്ര​ബ​ര്‍​ത്തി​ക്കെ​തി​രേ​യാ​ണ് അ​ങ്കി​ത​യു​ടെ മൊ​ഴി.

സു​ശാ​ന്തും താ​നും ആ​റു വ​ര്‍​ഷ​ത്തോ​ളം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ആ​ള​ല്ല സു​ശാ​ന്ത്. അ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്ന വാ​ദം ഞാ​ന്‍ അം​ഗീ​ക​രി​ക്കി​ല്ല. ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചു​ള്ള സ​മ​യ​ത്തും ഒ​രു​പാ​ടു മോ​ശ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ സു​ശാ​ന്ത് ക​ട​ന്നു പോ​യി​ട്ടു​ണ്ട്. പ​ക്ഷെ അ​ദ്ദേ​ഹം എ​പ്പോ​ഴും സ​ന്തോ​ഷ​വാ​നാ​യി​രു​ന്നു. ഇ​തി​നേ​ക്കാ​ള്‍ വ​ലി​യ പ്ര​ശ്ന​ങ്ങ​ളെ അ​ദ്ദേ​ഹം ധൈ​ര്യ​ത്തോ​ടെ അ​ഭി​മു​ഖീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ങ്കി​ത പ​റ​ഞ്ഞു.

സു​ശാ​ന്ത് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ലോ​ക​ത്തെ നോ​ക്കി​ക​ണ്ടി​രു​ന്ന​യാ​ളാ​ണ്. അ​ഞ്ചു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക​പ്പു​റം ജീ​വി​തം എ​ങ്ങ​നെ ഉ​ണ്ടാ​കു​മെ​ന്നു​വ​രെ ക​ണ​ക്കു​കൂ​ട്ടു​ന്ന ആ​ളാ​ണ്. അ​ടു​ത്ത അ​ഞ്ചു വ​ര്‍​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള സ്വ​പ്ന​ങ്ങ​ള്‍ എ​ഴു​തി​വ​യ്ക്കു​ക​യും അ​ത് അ​തേ​പ​ടി ജീ​വി​ത​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ചെ​യ്യു​ന്ന വേ​റേ ഒ​രാ​ളെ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ ക​ണ്ടി​ട്ടി​ല്ല- ദേ​ശി​യ മാ​ധ്യ​മ​ത്തി​നു അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ല്‍ അ​ങ്കി​ത ലോ​ഖ​ണ്ടെ പ​റ​ഞ്ഞു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *