കൈലാസത്തോടൊപ്പം ഭൂമിയെ ബാലൻസ് ചെയ്തു നിർത്തുന്ന വെള്ളച്ചാട്ടം

സുരുളി വെള്ളച്ചാട്ടം .വിശ്വസിക്കാനാവാത്ത കഥകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും ഇത്രയധികം പ്രശസ്തമായ മറ്റൊരു വെള്ളച്ചാട്ടം കാണില്ല. എത്രയൊക്കെ പറഞ്ഞാലും നമ്മുടെ അതിരപ്പള്ളിയോളമോ തൊമ്മൻകുത്തിനോടോ ഒപ്പം എത്തില്ലെങ്കിലും തമിഴ്നാട്ടുകാർക്ക്, പ്രത്യേകിച്ച് കമ്പം, തേനി ഭാഗങ്ങളിലുള്ളവർക്ക് സുരുളി വെള്ളച്ചാട്ടം അവരുടെ അതിരപ്പള്ളി തന്നെയാണ്. വർഷം മുഴുവനും സഞ്ചാരികൾ തേടി എത്തുന്ന സുരുളി വെള്ളച്ചാട്ടത്തിന് കഥകൾ ഒരുപാട് പറയുവാനുണ്ട്.

തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചട്ടങ്ങളിലൊന്നായ സുരുളി വെള്ളച്ചാട്ടം തേനിയിൽ നിന്നും 56 കിലോമീറ്ററും കമ്പത്തു നിന്നും പത്തു കിലോമീറ്ററും അകലെയാണ് സ്ഥിതി ചെയ്യുന്നത്. രണ്ടു തട്ടുകളിലായി ഒഴുകി ഇറങ്ങി എത്തുന്ന ഈ വെള്ളച്ചാട്ടം മേഘമല മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന സുരുളി നദിയിൽ നിന്നാണ് തുടങ്ങുന്നത്.

കെട്ടുകഥയാണോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഐതിഹ്യങ്ങൾ നിറ‍ഞ്ഞ ഇടമാണ് സുരുളി വെള്ളച്ചാട്ടവും അതിനെ ചേർന്നു നിൽക്കുന്ന പൊതിഗൈ മലനിരകളും. ഹിന്ദു വിശ്വാസമനുസരിച്ച് കൈലാസത്തോളം തന്നെ പ്രാധാന്യമുള്ള മലനിരകളാണിത്. വടക്കിന്റെ ഹിമാലയം എന്നറിയപ്പെടുന്ന ഇവിടം ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. ഏറെ വിശുദ്ധമായി കണക്കാക്കുന്ന പൊതിഗൈ മലനിരകളെക്കുറിച്ച് പ്രശസ്തമായ ഒരു കഥയുണ്ട്.

ശിവന്റെയും പാർവ്വതിയുടെയും വിവാഹം കൈലാസത്തിൽ നടക്കുമ്പോൾ ദേവാദിദേവൻമാരും മഹർഷികളും പുണ്യ ജനങ്ങളും എല്ലാം അത് നേരിൽ കാണാനായി കൈലാസഭാഗത്തേയ്കക് പോയത്രം. ഇത്രയധികം ആളുകളുടെ ഭാരം താങ്ങാനാവാതെ ഭൂമി ഒരുവശത്തേയ്ക്ക് ചെരിഞ്ഞു. അതുകൊണ്ട് തെക്കേ ഇന്ത്യയിലേക്ക് യാത്ര ചെയ്ത് ഭൂമിയെ ബാലൻസാ ചെയ്യാനായി ശിവൻ അഗസ്യ് മുനിയെ പറഞ്ഞയച്ചു. പൊതിഗൈ മലയിലെത്തി അവിടെ നിന്നാണ് അദ്ദേഹം ഭൂമിയെ ബാലൻസ് ചെയ്തത് എന്നാണ് വിശ്വാസം. പൊതിഗൈ മലയിലെ തിരു കല്യാണ തീർഥത്തിനടുത്തുള്ള ശിവലിംഗത്തിൽ നിന്നും മുനിക്ക് അവരുടെ വിവാഹം നടക്കുന്നത് കാണാൻ സാധിച്ചു എന്നും പറയപ്പെടുന്നു. ഈ പൊതിഗൈ മലനിരകളാണ് സുരുളി വെള്ളച്ചാട്ടത്തിന്റെ ഉത്ഭവ കേന്ദ്രം

തേനി ജില്ലയിലെ മാത്രമല്ല, തമിഴ്നാട്ടിലെ തന്നെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് സുരുളി വെള്ളച്ചാട്ടം. അതുകൊണ്ടുതന്നെ തമിഴ്നാടിന്റെ അതിരപ്പള്ളി എന്നാണ് ഇവിടം അറിയപ്പെടുന്നത്. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ സമയത്ത് ഇവിടെ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ ആയിരക്കണക്കിന് ആളുകളാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്നത്. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടെ ഏറ്റവും അധികം ആളുകൾ എത്തുന്നത്. മഴക്കാല വിനോദത്തിന് പ്രാധാന്യം നല്കുന്നതിനാലാണ് ഈ സമയം സഞ്ചാരികളുടെ പ്രിയപ്പെട്ട സമയമായി മാറിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *