സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി

കേരളത്തില്‍ സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. രണ്ടു ദിവസം 37,560 രൂപയില്‍ തുടര്‍ന്ന ശേഷമാണ് വില കുറഞ്ഞത്.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് നേരിയതോതില്‍ കുറഞ്ഞ് 1,906.39 ഡോളര്‍ നിലവാരത്തിലെത്തി. ഈയാഴ്ചതന്നെ വിലയില്‍ ഒരുശതമാനത്തോളമാണ് കുറവുണ്ടയത്.

യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച്‌ അനിശ്ചിതത്വം നിലനില്‍ക്കുന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *