സംസ്ഥാനത്ത് നാളെ മുതല്‍ മത്സ്യബന്ധനത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മത്സ്യബന്ധനത്തിന് അനുമതി. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിന് പിന്നാലെ ദിവസങ്ങള്‍ക്ക് മുന്‍പാണ് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കടലില്‍ പോകുന്നത് വിലക്കി കൊണ്ട് ഉത്തരവ് വന്നത്. ഇതാണ് പിന്‍വലിച്ചത്.

ഇന്നലെ വരെ സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ഒരാഴ്ചയോളം നീണ്ടുനിന്ന ശക്തമായ മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളപ്പൊക്കം രൂക്ഷമായിരുന്നു. രാജമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകളാണ് നഷ്ടമായത്.

വരുംദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കഴിഞ്ഞദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. കാലത്ത് മഴ പെയ്തത് ഒഴിച്ചാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉച്ചയോടെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *