ശ്​മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു;18 അടി നീളവും എട്ടടി വീതിയുമുള്ള ഒരു പട്ടടയില്‍ ദഹിപ്പിക്കുന്നത് അഞ്ചു പേരെ വരെ , ഗുജറാത്തില്‍ കൂട്ടശവദാഹം !

ഗുജറാത്തില്‍ കോവിഡ് മരണങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടശവദാഹം നടക്കുന്നതായി റിപ്പോര്‍ട്ട്. 18 അടി നീളവും എട്ടടി വീതിയുമുള്ള ഒരു പട്ടടയില്‍ അഞ്ചു പേരെ വരെയാണ് ദഹിപ്പിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂറത്തില്‍ ഇത്തരം ശവദാഹങ്ങള്‍ സാധാരണമായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നു. മൃതദേഹങ്ങള്‍ കാത്തുകിടക്കുന്നതു മൂലമാണ് കൂട്ടദഹനം നടത്താന്‍ അധികൃതര്‍ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹയരാണ് എന്നും അധികൃതര്‍ പറയുന്നു.

‘മിക്ക കേസുകളിലും ഒറ്റയ്ക്കാണ് ദഹിപ്പിക്കുന്നത്. എന്നാല്‍ മൃതദേഹങ്ങള്‍ കൂടുതലായതോടെ ഒരു പട്ടടയില്‍ അഞ്ചെണ്ണം വയ്ക്കും. മൂന്ന് മീറ്റര്‍ അകലത്തില്‍ വച്ചാണ് ദഹിപ്പിക്കുന്നത്’ – ശ്മശാനം ട്രസ്റ്റി പ്രവീണ്‍ പട്ടേല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് ചെറിയ വാനുകളില്‍ പോലും മൂന്നു വീതം മൃതദേഹങ്ങളാണ് ശ്മശാനത്തിലേക്ക് എത്തുന്നത്. വലിയ ചിതയ്ക്കരികിലായാണ് വാനുകള്‍ നിര്‍ത്തുന്നത്.

കൈലാശ് മോക്ഷ്ധാമില്‍ മാത്രം മൂന്ന് കൂറ്റന്‍ ചിതകള്‍ എല്ലാ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. ശ്മശാനത്തിലേക്ക് നിലവില്‍ സ്വകാര്യവ്യക്തികള്‍ക്ക് പ്രവേശനമില്ല. ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ അനുവാദവുമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *