ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് എന്‍ഐഎ പ്രോസിക്യൂട്ടര്‍

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ പ്ര​തി​ചേ​ര്‍​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ന്‍​ഐ​എ. ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചു.

വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ ചോ​ദ്യം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ശി​വ​ശ​ങ്ക​ര്‍ എ​ന്‍​ഐ​എ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ത​യാ​റാ​ണെ​ന്നും ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​രു​ന്നു. നേ​ര​ത്തെ, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ കേ​സി​ലും ക​സ്റ്റം​സി​ന്‍റെ കേ​സി​ലും ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് കോ​ട​തി 23 വ​രെ ത​ട​ഞ്ഞി​രു​ന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *