‘വിജയം, പണം, വെറുപ്പ്, ജീവിതത്തെക്കുറിച്ച്‌ ഒരുപാട് പഠിച്ചു’ ; സിനിമയില്‍ 16 വര്‍ഷങ്ങള്‍ : നന്ദി പറഞ്ഞ് നടി ഷംന കാസിം

മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ഷംന കാസിം. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ ഷംന വെള്ളിത്തിരയിലെത്തിയിട്ട് 16 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സിനിമയില്‍ പതിനാറ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ പ്രേക്ഷകര്‍ക്കു നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് താരം.

‘പതിനാറ് വര്‍ഷത്തെ ഒരു മനോഹരമായ യാത്രയായിരുന്നു. ഒരുപാട് അഭിനന്ദനങ്ങള്‍. ഒരുപാട് നിരുപാധികമായ സ്‌നേഹം. കുറച്ച്‌ മഹത്തരായ ഓര്‍മ. ഒരുപാട് പഠിച്ചു. വിജയം, പണം, വെറുപ്പ് അങ്ങനെ ഒരുപാട് ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍. പക്ഷേ ജനങ്ങള്‍ എനിക്ക് മേല്‍ തന്നെ നിരുപാധികമായ സ്‌നേഹമാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. യാത്രയില്‍ എന്റെ ജീവിതത്തില്‍ ഒപ്പമുണ്ടായ എല്ലാവര്‍കും നന്ദി. കൂടുതല്‍ ആത്മാര്‍ഥതയോടെ ജോലി ചെയ്യും എന്ന് ഉറപ്പ് തരുന്നു. അമ്മയുടെ കരുതലും പിന്തുണയും ഇല്ലാതിരുന്നെങ്കില്‍ എനിക്ക് ഇവിടെ എത്താനാകുമായിരുന്നില്ല. എനിക്ക് എപ്പോഴും തരുന്ന പിന്തുണയ്ക്കും ആ ശക്തിക്കും എന്നും നന്ദി’.

കണ്ണൂര്‍ സ്വദേശിനിയായ ഷംന 2004 ല്‍ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നായികയായിട്ടാണ് തുടക്കമെങ്കിലും ആദ്യ കാലത്ത് തിളങ്ങാന്‍ ഷംനക്ക് സാധിച്ചില്ല. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു. തമിഴില്‍ പുറത്തിറങ്ങാന്‍ പോകുന്ന തലൈവിയാണ് പുതിയ സിനിമ. ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ തോഴി ശശികലയായിട്ടാണ് ഷംനയെത്തുന്നത്.

View this post on Instagram

It was a fantastic ride of 16 years lot of appreciation , lot of unconditional love , some great memories , have met few amazing people in this journey learnt a lot about life , success , money , hate everything as such but what grounds me today is the unconditional love that people show and the amazing journeys I have had with people during my career thank you very much to all the people who played a role in my life deeply humbled and filled with a lot of gratitude will promise you to work more hard infuse lot of passion and always keep up with good things in life .. Last but surely not the least my lifeline my MOTHER without her support I wouldn’t have been here nor I would still be continuing thank you so much amma for the support and the strength that you constantly give me … stay positive !!! Thank you again !!!!

A post shared by Shamna Kasim | Poorna (@shamnakasim) on

You may also like ....

Leave a Reply

Your email address will not be published. Required fields are marked *