വാട്സാപ്പിലൂടെ ഹണി ട്രാപ് തട്ടിപ്പ്;മുന്നറിയിപ്പുമായി കേരളപോലീസ്

സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകള്‍ കൊറോണ കാലത്ത് വ്യാപകമാകുന്നു. ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായിട്ടുണ്ട്. നാണക്കേട് കരുതി പലരും പരാതിപ്പെടില്ലെന്ന് പൊലീസ് പറഞ്ഞു.

ഹണി ട്രാപ്പ് തട്ടിപ്പു സംഘങ്ങള്‍ ആദ്യം സൗഹൃദം സ്ഥാപിച്ച്‌ ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നത്. ലഭിച്ച പരാതികളില്‍ നിന്നും +44 +122 എന്നീ നമ്ബറുകളില്‍ നിന്നുള്ള വാട്സ്‌ആപ് കോളുകളിലൂടെയാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. പരാതികളിന്മേല്‍ ഹൈടെക് സെല്ലും സൈബര്‍ സെല്ലുകളും അന്വേഷണം തുടങ്ങി. അപരിചിതരുമായി വാട്സ് ആപ്പിലൂടെ ചാറ്റ് ചെയ്യുമ്ബോള്‍ ഇതിനെകുറിച്ച്‌ ഓര്‍മ്മിക്കണമെന്നും കേരള പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *