ലോകത്ത് കൊവിഡ് രോഗികള്‍ ഒരു കോടി 71 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 280,526 പേ‌ര്‍ക്ക് രോഗം

ന്യൂയോര്‍ക്ക്: ആശങ്കയിലാഴ്ത്തി ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.17,164,974 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 669,121 പേര്‍ ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചു. 10,673,627 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 280,526 പേ‌ര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. തൊട്ടുപിന്നാലെ ഇന്ത്യയുമുണ്ട്. യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 4,561,721 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ 153,599 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു.

24 മണിക്കൂറിനിടെ 62,994 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,233,148 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 2,555,518 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 90,188 ആയി. 1,787,419 പേര്‍ സുഖം പ്രാപിച്ചു. 70,869 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കഴിഞ്ഞ ദിവസം 15 ലക്ഷം കടന്നിരുന്നു. 1,584,384 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 52,249 പുതിയ കേസുകളും 779 മരണങ്ങളുമുണ്ടായി. 35,003 പേരാണ് കൊവിഡ് ബാധിച്ച്‌ ആകെ മരിച്ചത്. 1,021,611 പേര്‍ രോഗമുക്തി നേടി.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *