രോഗമുക്തി നേടിയ ശേഷവും പുരുഷ ബീജത്തില്‍ കൊറോണ; ആശങ്ക ഉയര്‍ത്തി പഠനം

ബെയ്​ജിങ്​: കോവിഡ്​ മഹാമാരിയോട്​ സര്‍വ്വ ശക്തിയും സന്നാഹങ്ങളുമായി ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുകയാണ്​ ​േലാകം. ഇതിനിടയില്‍ പുറത്തു വന്ന പഠനമാണ് വലിയ​ ആശങ്കക്കിടയാക്കുന്നത്​. കോവിഡ്​ രോഗത്തില്‍ നിന്ന്​ മുക്തി നേടിയാലും പുരുഷ ബീജത്തില്‍ കൊറോണ​ വൈറസ്​ നിലനില്‍ക്കുമെന്നാണ്​ പഠനം ചൂണ്ടിക്കാട്ടുന്നത്​.

ലൈംഗിക ബന്ധത്തിലൂടെ ​േരാഗം പകരാനുള്ള സാധ്യതയാണ്​ ഈ കണ്ടെത്തല്‍ വിരല്‍ ച​ൂണ്ടുന്നതെന്ന്​ ചൈനീസ്​ ഗവേഷകരെ ഉദ്ധരിച്ച്‌​ അന്തര്‍ ദേശീയ മാധ്യമമായ സി.എന്‍.എന്‍ റി​പ്പോര്‍ട്ട്​ ചെയ്യുന്നു.

വൂഹാനിലെ ഷാങ്ക മുനിസിപ്പല്‍ ആശുപത്രിയില്‍ കോവിഡ്​ ചികിത്സയിലായിരുന്ന 38 പുര​ുഷന്‍മാരില്‍ ഒരു സംഘം ചൈനീസ്​ ഗവേഷകര്‍ നടത്തിയ പരിശോധനയിലാണ്​ ബീജത്തിലെ കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയത്​. ഇവരില്‍ 16 ശതമാനം പേരുടെ ബീജത്തിലും കൊ​േറാണ സാന്നിധ്യം കണ്ടെത്താന്‍ ഗവേഷകര്‍ക്ക്​ സാധിച്ചുവെന്ന്​ ജാമ നെറ്റ്​വര്‍ക്ക്​ ഓപണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പരി​േശാധനക്ക്​ വിധേയരാക്കിയവരില്‍ കാല്‍ ഭാഗം രോഗികള്‍ കോവിഡ്​ ഗുരുതരമായി ബാധിച്ചവരും ഒമ്ബത്​ ശതമാനം പേര്‍ രോഗത്തില്‍ നിന്ന്​ മുക്​തി നേടിക്കൊണ്ടിരിക്കുന്നവരുമായിരുന്നു. വൈറസ്​ പെരുകില്ലെങ്കിലും അത്​ ​ബീജത്തില്‍ നില നില്‍ക്കുമെന്ന്​ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുവഴി വൈറസ്​ പടരുമോ എന്ന കാര്യം വ്യക്തമല്ല.

എബോളയും സിക്ക വൈറസുമൊക്കെ ബാധിച്ച പുരുഷന്‍മാരുടെ ബീജത്തില്‍ രോഗമുക്തി നേടി മാസങ്ങള്‍ക്ക് ശേഷവും​ വൈറസ്​ സാന്നിധ്യം കണ്ടെത്തിയിരുന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *