രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ന്നു; വാ​രാ​ന്ത്യ ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചു

കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ഡ​ല്‍​ഹി​യി​ല്‍ മാ​ള്‍, ജിം, ​സ്പാ, ഓ​ഡി​റ്റോ​റി​യം എ​ന്നി​വ അ​ട​ച്ചി​ടും. സി​നി​മ തീ​യ​റ്റ​റു​ക​ളി​ല്‍ മു​പ്പ​ത് ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി​യു​ള്ളു. റെ​സ്റ്റൊ​റ​ന്‍റു​ക​ളി​ല്‍ പാ​ഴ്സ​ല്‍ കൗ​ണ്ട​റു​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കു.

ക​ര്‍​ഫ്യു സ​മ​യ​ത്ത് ഡ​ല്‍​ഹി​യി​ല്‍ വി​വാ​ഹ​ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ഇ​ പാ​സ് ന​ല്‍​കും. ഒ​രു മു​ന്‍​സി​പ്പ​ല്‍ സോ​ണി​ല്‍ ഒ​രു മാ​ര്‍​ക്ക​റ്റി​ന് മാ​ത്ര​മാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി.

ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​തി​വേ​ഗ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *