രാഹുലിന്റെ വയനാട്ടിലെ ഉദ്‌ഘാടനത്തിന് കളക്‌ടര്‍ അനുമതി നല്‍കിയില്ല; കോണ്‍ഗ്രസ് പ്രതിഷേധം

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കളക്‌ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിനാണ് ജില്ലാ കളക്‌ടര്‍ അനുമതി നിഷേധിച്ചത്. മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരു ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കേണ്ടിയിരുന്നത്.

സ്‌കൂള്‍ കെട്ടിടം ഉദ്ഘാ‌ടനം ചെയ്യുന്നതിനുളള ഒരുക്കങ്ങളടക്കം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. സ്ഥലം എം.എല്‍.എ അടക്കം പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അന്തിമ ഘട്ടത്തില്‍ ഉദ്ഘാടനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചത് എന്നാണ് വിവരം.
അതേസമയം സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിലടക്കം പ്രതിഷേധിക്കുകയാണ്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *