യുപിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

യുപിയിലെ ഫിറോസബാദില്‍ ബിജെപി നേതാവ് ബൈക്കിലെത്തിയ അജ്ഞാതസംഘത്തിന്റെ വെടിയേറ്റു മരിച്ചു. ഡി കെ ഗുപ്തയാണ് കൊല്ലപെട്ടത്. വെള്ളിയാഴ്ച രാത്രി ബൈക്കിലെത്തിയ സംഘം ദുപ്തയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ കുടുംബം രാഷ്ട്രീയ ശത്രുത ആരോപിക്കുന്നു.

സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയിലുണ്ടെന്നും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നുവെന്നുമാണ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആഗ്രയെ ഉദ്ധരിച്ച്‌ വാര്‍ത്ത് ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നത്. സംശയിക്കുന്നവരുടെ പേരുകള്‍ കുടുംബം കൈമാറിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പോലീസ് പറയുന്നത്.
കട പൂട്ടി വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു ഗുപ്തയ്ക്ക് നേരെ മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ഗുപ്തയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ബന്ധുകള്‍ പറഞ്ഞു.

കൊല്ലപ്പെട്ട ഗുപ്തയുമായി കുറച്ചുനാളായി പ്രശ്‌നമുള്ളവരുടെ പേരുകളാണ് പോലീസിന് ഗുപ്തയുടെ കുടുംബം കൈമാറിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *