മോ​ദി-​അ​ദാ​നി-​പി​ണ​റാ​യി കൂ​ട്ടു​കെ​ട്ടു​ണ്ട്: ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച്‌ ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: വൈ​ദ്യു​തി മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​നെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ര്‍​ക്കാ​ര്‍ അ​ദാ​നി​യു​മാ​യി ര​ണ്ട് ക​രാ​റു​ക​ളു​ണ്ടാ​ക്കി​യെ​ന്ന് പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല ക​രാ​റി​ന്‍റെ ലെ​റ്റ​ര്‍ ഓ​ഫ് അ​വാ​ര്‍​ഡും പു​റ​ത്തു​വി​ട്ടു.

നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള ക​രാ​റാ​ണ് അ​ദാ​നി​യു​മാ​യി ഉ​ണ്ടാ​ക്കി​യ​ത്. ലെ​റ്റ​ര്‍ ഓ​ഫ് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​തി​ന് മു​മ്ബ് വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. മോ​ദി​ക്കും പി​ണ​റാ​യി​ക്കും ഇ​ട​യി​ലു​ള്ള പാ​ല​മാ​ണ് അ​ദാ​നി​യെ​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ആ​രോ​പ​ണം ചെ​ന്നി​ത്ത​ല ആ​വ​ര്‍​ത്തി​ച്ചു. മോ​ദി-​അ​ദാ​നി- പി​ണ​റാ​യി കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ച ചെ​ന്നി​ത്ത​ല ഈ ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലാ​ണ് ലാ​വ്‌​ലി​ന്‍ കേ​സി​ലെ ന​ട​പ​ടി​ക​ള്‍ വൈ​കി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പി​ച്ചു.

ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ​യും ചെ​ന്നി​ത്ത​ല നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ചു. 4000 കോ​ടി ക​ട​മെ​ടു​ത്തി​ട്ട് 5000 കോ​ടി മി​ച്ച​മു​ണ്ടെ​ന്ന് പ​റ​യു​ന്ന അ​ത്ഭു​തം സൃ​ഷ്ടി​ച്ച​യാ​ളാ​ണ് തോ​മ​സ് ഐ​സ​ക്കെ​ന്നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ പ​രി​ഹാ​സം.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *