മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ തുറക്കില്ല, ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍‌, ഉപസമിതി സന്ദര്‍ശനം ഇന്ന്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ തുറക്കില്ലെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് 136.69 അടിയായി ഉയര്‍ന്നെങ്കിലും വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. വെള്ളം സ്പില്‍വേ ഷട്ടറുകളിലൂടെ ഒഴുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ പെരിയാറിന്റെ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും വര്‍ദ്ധിപ്പിച്ചു. ജലനിരപ്പ് 139 അടിയിലേക്ക് ഉയര്‍ന്നാല്‍ നിയന്ത്രിത അളവില്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടതായി കളക്ടര്‍ എച്ച്‌. ദിനേശന്‍ അറിയിച്ചു.

അതേസമയം, ജലനിരപ്പ് ഉയരുന്നതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് ഉപസമിതി സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഘം തേക്കടിയില്‍ നിന്ന് പുറപ്പെടുക. പ്രധാന അണക്കെട്ടിന്‍റെയും,ബേബി ഡാമിന്‍റെയും, സ്പില്‍വെ ഷട്ടറുകളുടെയും അവസ്ഥ സംഘം പരിശോധിക്കും.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *