മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ഒരാൾക്ക് പരുക്ക്

മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ഒരാൾക്ക് പരുക്ക്
മലപ്പുറം തിരൂരിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കൂട്ടായി എന്ന സ്ഥലത്താണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് പരുക്കേറ്റു.

തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ അനൗൺസ്‌മെന്റ് വാഹനം, എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ. ടി ജലീലിന്റെ പ്രചരണ റാലിയിൽ പങ്കെടുത്ത കാർ എന്നിവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഘർഷത്തിൽ ഇരു വിഭാഗങ്ങളുടെയും വാഹനങ്ങൾ തകർന്നു. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *