ബി.ജെ.പി​ക്കല്ലാതെ ആര്‍ക്കുവേണമെങ്കിലും വോട്ട്​ ചെയ്യൂ- യു.പി​ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങി കര്‍ഷക സംഘടനകള്‍

ഉത്തര്‍പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പടനയിച്ച്‌​ കര്‍ഷകര്‍. ബി.ജെ.പി സ്​ഥാനാര്‍ഥികള്‍ക്ക്​ വോട്ട്​ ചെയ്യരുതെന്നും മറ്റേതെങ്കിലും സ്​ഥാനാര്‍ഥികള്‍ക്ക്​ വോട്ട്​ രേഖപ്പെടുത്തണമെന്നും കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂനിയന്‍ അഭ്യര്‍ഥിച്ചു.

യു.പിയില്‍ പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​ വ്യാഴാഴ്ച ആരംഭിക്കും. കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ്​ കര്‍ഷക സംഘടനകളുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പോരാട്ടം. നിയമസഭ തെര​ഞ്ഞെടുപ്പ്​ നടക്കുന്ന സംസ്​ഥാനങ്ങളില്‍ കര്‍ഷക സംഘടന പ്രതിനിധികളെത്തി ബി.ജെ.പിക്ക്​ വോട്ട്​ ​െചയ്യരുതെന്ന്​ അഭ്യര്‍ഥിച്ചിരുന്നു.
യു.പിയിലെ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌​ പറയു​േമ്ബാള്‍, ബി.കെ.യു ഒരു രാഷ്​ട്രീയ സംഘടന​യല്ലെന്ന്​ പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങുന്നില്ല, എന്നാല്‍ ബി.ജെ.പിക്കൊഴികെ ​മറ്റേതെങ്കിലും പാര്‍ട്ടിക്ക്​ വോട്ട്​ രേഖപ്പെടുത്തണമെന്ന്​ അഭ്യര്‍ഥിക്കുന്നു. ബി.ജെ.പി പി​ന്തുണക്കുന്ന സ്​ഥാനാര്‍ഥികളൊഴികെ ആര്‍ക്കെങ്കിലും ജനങ്ങള്‍ വോട്ട്​ രേഖപ്പെടുത്തണം’ -ബി.കെ.യു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം തെരഞ്ഞെടുപ്പ്​ പ്രചാരണത്തില്‍ നിരവധി കര്‍ഷക നേതാക്കള്‍ അണിനിരക്കുമെന്നാണ്​ വിവരം. ബി.ജെ.പിക്കെതിരെയായിരിക്കും പ്രചാരണം.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *