തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ തനിക്ക് രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തനിക്ക് രാജ്യം വിടേണ്ട അവസ്ഥയാണെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച ജോര്‍ജിയയിലെ മാകോണില്‍ നടന്ന റാലിക്കിടെയാണ് ട്രംപിന്‍റെ പ്രസ്താവന.
‘തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റാല്‍ എന്തുണ്ടാകുമെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? എനിക്ക് അത്ര നല്ലതാകില്ല. ചിലപ്പോള്‍ എനിക്ക് രാജ്യം വിടേണ്ടിവരും. അറിയില്ല’ -ട്രംപ് പറഞ്ഞു.
കോവിഡ് വ്യാപനം, സാമ്ബത്തിക മുരടിപ്പ്, വര്‍ണവിവേചനം തുടങ്ങിയ വിഷയങ്ങളാണ് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാകുന്നത്.
മാകോണിലെ റാലിയില്‍ കോവിഡിനെ കുറിച്ചും സാമ്ബത്തിക രംഗത്തെ കുറിച്ചും ട്രംപ് സംസാരിച്ചിരുന്നു. അപൂര്‍വമായാണ് ട്രംപ് ഇവയെ കുറിച്ച്‌ തെരഞ്ഞെടുപ്പ് വേദികളില്‍ സംസാരിക്കാറ്. എന്നാല്‍, കോവിഡും സമ്ബദ് വ്യവസ്ഥയിലെ വെല്ലുവിളികളും എതിരാളികള്‍ ആയുധമാക്കുന്നതിനെ കുറിച്ചും മാധ്യമങ്ങള്‍, ടെക്നോളജി കമ്ബനികള്‍ തുടങ്ങിയവ തനിക്കെതിരായതിനെ കുറിച്ചുമുള്ള പരാതികളാണ് ട്രംപ് പ്രധാനമായും പറഞ്ഞത്.
തനിക്ക് തെരഞ്ഞെടുപ്പിന് വേണ്ടി എത്ര പണം വേണമെങ്കിലും സമാഹരിക്കാന്‍ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ ഫണ്ട് സമാഹരിക്കുന്നയാളാകാന്‍ കഴിയും. എന്നാല്‍, ഞാനത് ചെയ്യുന്നില്ല -ട്രംപ് പറഞ്ഞു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിന് കനത്ത വെല്ലുവിളിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ ഉയര്‍ത്തുന്നത്. നവംബര്‍ മൂന്നിനാണ് യു.എസില്‍ തെരഞ്ഞെടുപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *