ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍​ക്ക് മു​ഖാ​വ​ര​ണം നി​ര്‍​ബ​ന്ധ​മാ​ക്കി കേന്ദ്രം ;മാ​സ്ക് ഇ​ല്ലെ​ങ്കി​ല്‍ പി​ഴ 500

രാ​ജ്യ​ത്ത് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍​ക്ക് മു​ഖാ​വ​ര​ണം കേന്ദ്രം നി​ര്‍​ബ​ന്ധ​മാ​ക്കി. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് ആ​ഞ്ഞ​ടി​ക്കു​ന്ന​തി​ന്‍റെ സാഹചര്യത്തിലാണ് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടിയെടുക്കുന്നത് .
മാ​സ്ക് ധ​രി​ക​കാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്നും 500 രൂ​പ പി​ഴ​യീ​ടാ​ക്കാ​നും റെ​യി​ല്‍​വേ തീ​രു​മാ​നി​ച്ചു . ട്രെ​യി​നി​നു​ള്ളി​ല്‍ യാ​ത്ര​ക്കാ​ര്‍ അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യു​ണ്ടാ​കുമെന്നും വ്യക്‌തമാക്കി .

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്‌ഥിരീകരിച്ചത്‌ .

You may also like ....

Leave a Reply

Your email address will not be published. Required fields are marked *