ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി

കാസർകോഡ് ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി. മടിക്കൈ, ബേഡഡുക്ക, കോടോം ബേളൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി,പനത്തടി, തൃക്കരിപ്പൂര്‍,പിലിക്കോട്, പുല്ലൂര്‍ പെരിയ, കള്ളാര്‍, പള്ളിക്കര, ദേലംപാടി, പുത്തിഗെ, അജാനൂര്‍,പൈവളിഗെ,ചെറുവത്തൂര്‍,കുറ്റിക്കോല്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകള്‍ക്കും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകള്‍ക്കും. കാഞ്ഞങ്ങാട് ബ്ലോക്കിനുമാണ് ശുചിത്വ പദവി ലഭിച്ചത്.

സംസ്ഥാനതലത്തില്‍ ശുചിത്വ പദവി നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രശസ്തി പത്രവും പുരസ്‌കാര സമര്‍പ്പണവും ഒക്‌ടോബര്‍ 10 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍െലെനായി നിര്‍വ്വഹിക്കും

You may also like ....

Leave a Reply

Your email address will not be published. Required fields are marked *