ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂര്‍ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു. ചേലക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ ആയിരിക്കാം കൊലപാതകം എന്നാണ് പൊലീസ് കരുതുന്നത്. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സതീഷ്. ജയിലിലായിരുന്ന സതീഷ് രണ്ടുമാസത്തെ ജാമ്യത്തില്‍ നാട്ടിലെത്തിയതായിരുന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *