ഛത്തീ​സ്ഗ​ഡി​ല്‍ ക​സ്റ്റ​ഡി​യി​ലു​ള്ള ജ​വാ​നെ വി​ട്ട​യ​ക്കാ​ന്‍ ത​യാ​റെ​ന്ന് മാ​വോ​യി​സ്റ്റു​ക​ള്‍

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പു​രി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യ സി​ആ​ർ​പി​എ​ഫ് ജ​വാ​നെ വി​ട്ട​യ​ക്കാ​മെ​ന്ന് മാ​വോ​യി​സ്റ്റു​ക​ൾ. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ന്ന മ​ധ്യ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്നും മാ​വോ​യി​സ്റ്റു​ക​ൾ അ​റി​യി​ച്ചു.

ജ​വാ​ന്‍റെ ജീ​വ​ന് ഇ​തു​വ​രെ യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ല. സ​ര്‍​ക്കാ​രു​മാ​യി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണ്. മ​ധ്യ​സ്ഥ​രെ സ​ര്‍​ക്കാ​രി​ന് തീ​രു​മാ​നി​ക്കാം. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ മാ​വോ​യി​സ്റ്റ് വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ന്‍ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ 22 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​നി​ടെ ക​മാ​ൻ​ഡോ രാ​കേ​ശ്വ​ക് സിം​ഗ് മ​ൻ​ഹാ​സി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണു മാ​വോ​യി​സ്റ്റു​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *