ചൈനയില്‍ നിന്ന് ആ​സ്ഥാ​നം മാ​റ്റാ​നൊ​രു​ങ്ങി ടി​ക് ടോ​ക്

ബെ​യ്ജിം​ഗ്: ഒ​ന്നി​ലേ​റെ രാ​ജ്യ​ങ്ങ​ള്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ആ​സ്ഥാ​നം മാ​റ്റു​ന്ന​തി​നൊ​രു​ങ്ങി ടി​ക് ടോ​ക്. ചൈ​ന​യി​ല്‍ നി​ന്ന് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ആ​സ്ഥാ​നം മാ​റ്റാ​നാ​ണ് ശ്ര​മം.

ല​ണ്ട​നാ​ണ് ക​ന്പ​നി പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​ത് സം​ബ​ന്ധി​ച്ച്‌ ബ്രി​ട്ടീ​സ് ഗ​വ​ണ്‍​മെ​ന്‍റു​മാ​യി പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​ക​ഴി​ഞ്ഞെ​ന്നാ​ണ് റിപ്പോര്‍ട്ടുകള്‍ .

പ​രി​ഗ​ണ​ന​യി​ലു​ള്ള മ​റ്റ് സ്ഥ​ല​ങ്ങ​ള്‍ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ക​ന്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലും ടി​ക് ടോ​ക്കി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ലി​നി​ടെ​യാ​ണ് ആ​സ്ഥാ​നം മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യ​ത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *