ചാര്‍ജറും ഇ​യര്‍പോഡും ഇല്ലാത്ത ഐഫോണ്‍ എത്തി

ഒക്​ടോബര്‍ 13ന്​ ഓണ്‍ലൈനായി നടന്ന ഇവന്‍റില്‍ ആപ്പിള്‍ അവരുടെ ഏറ്റവും പുതിയ ഐഫോണ്‍ 12 സീരിസ്​ പുറത്തിറക്കി. ഫോണില്‍ ചാര്‍ജറും ഇ​യര്‍പോഡും ഉണ്ടാവില്ലെന്നതാണ് ഇതിന്‍്റെ മുഖ്യ സവിശേഷത. ഓണ്‍ലൈന്‍ ലോഞ്ച്​ ഇവന്‍റിലാണ് ആപ്പിള്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.യു.എസ്​.ബി-സി കേബിള്‍ മാത്രമാണ്​ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്​. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാര്‍ജറും ഇയര്‍പോഡും ഒഴിവാക്കിയതെന്ന് ആപ്പിള്‍ വിശദമാക്കുന്നു. ഇതിലൂടെ രണ്ട്​ മെട്രിക്​ ടണ്‍ കാര്‍ബണ്‍ മലിനീകരണം കുറക്കാനാവുമെന്നും ആപ്പിള്‍ വിശദീകരിക്കുന്നു.ഐഫോണ്‍ XR, ​ഐഫോണ്‍ 11, ഐഫോണ്‍ SE 2020 എന്നീ ഫോണുകള്‍ക്കൊപ്പവും ഇനി ചാര്‍ജറും ഇയര്‍പോഡുമുണ്ടാവില്ല. പഴയ ഉപഭോക്താക്കള്‍ക്ക് ഇവ ആവശ്യമായി വന്നാല്‍ ഇനിയും ചാര്‍ജറും ഇയര്‍പോഡും വാങ്ങാവുന്നതാണെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *