കോവിഡ് നിയന്ത്രണങ്ങൾ ഇല്ല തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സ്റ്റേജ് തകർന്ന് വീണു

ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആളുകളുടെ തിരക്ക് മൂലം സ്റ്റേജ് തകര്‍ന്ന് വീണു. ജനതാദള്‍ (യുണൈറ്റഡ്) നേതാവ് ചന്ദ്രികാ റായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സ്റ്റേജ് തകര്‍ന്നുവീണത്

സരണ്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. സോന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ ചന്ദ്രികാ റായി നടത്തിയ റാലിക്കിടെയാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ​ഗുരുതരമല്ല.

തിരഞ്ഞെടുപ്പ് റാലിയിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെട്ടില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സാമൂഹ്യ അകലം ഉറപ്പാക്കാനുള്ള നടപടികളൊന്നും സ്വീകരിക്കാതെ നൂറുകണക്കിനു പേരാണ് റാലിയില്‍ പങ്കെടുത്തത്.
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ മുതല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തുകയാണ്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *