രാജ്യത്ത് കൊവിഡ് രോഗമുക്തരുടെ എണ്ണം 65 ലക്ഷം കടന്നു. 65,24595 പേരാണ് ഇതുവരെ രോമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 62,212 പുതിയ കൊവിഡ് കേസുകളാണ്.
ആകെ രോഗബാധിതര്‍ 74 ലക്ഷം പിന്നിട്ടെങ്കിലും 7,95,087 രോഗികള്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളതെന്നത് ആശ്വാസം പകരുന്നു. ഇന്നലെ 837 പേര് കൊവിഡ് ബാധിച്ച് മരിച്ചു. 1,12,998 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.