ഒ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കോവിഡ് വരില്ലേ: പുതിയ പഠനം പറയുന്നത്…

കൊറോണ വൈറസ് ബാധയും രക്ത ഗ്രൂപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. ഏതെങ്കിലും രക്തഗ്രൂപ്പില്‍പ്പെടുന്നവരെ വൈറസ് ബാധിക്കാതിരിക്കുന്നുണ്ടോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…

ഒ രക്തഗ്രൂപ്പുള്ളവരെ കോവിഡ് 19 ബാധിക്കാന്‍ സാധ്യത കുറവെന്നാണ് പുറത്തു വന്ന പുതിയ പഠനം പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന രണ്ട് പഠനത്തിലാണ് കോവിഡ് ബാധയും രക്തഗ്രൂപ്പും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഒ ബ്ലഡ് ഗ്രൂപ്പുകാരെ കോവിഡ് ബാധിക്കാന്‍ സാധ്യതയില്ലെന്നല്ല, മറ്റ് രക്തഗ്രൂപ്പുകാരെ വെച്ച് നോക്കുമ്പോള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് ഗവേഷകരുടെ ആവശ്യം.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *