ഐഫോൺ 12 വിപണിയിലേക്ക്

കാത്തിരുന്ന ഐഫോൺ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ടെക് ലോകത്ത് നിന്ന് പുതിയ പ്രഖ്യാപനം. ആപ്പിൾ നിരയിലെ ഏറ്റവും പുതിയ ഐഫോൺ 12ന്റെ ലോഞ്ച് ഒക്ടോബർ 13ന് നടക്കുമെന്നാണ് പുതിയ സൂചനകൾ. സൂപ്പർഫാസ്റ്റ് 5 ജി വയർലെസ് കണക്റ്റിവിറ്റിയും പുതിയ ഐപാഡിനെ ഓർമപ്പെടുത്തുന്ന രൂപകൽപ്പനയും ആയിരിക്കും ഐഫോൺ 12ന്റെ പ്രത്യേകതയെന്ന് ടെക് ലോകം പ്രതീക്ഷിക്കുന്നു.

വിലയിലോ റിലീസ് ഡേറ്റിലോ ഔദ്യോഗിക പ്രഖ്യാപനം നിർമാതാക്കൾ നടത്തിയില്ലെങ്കിലും ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസും ആപ്പിൾ വാച്ച്, ഐ പാഡ് പ്രഖ്യപനങ്ങളും പോലെ പുതിയ ഐ ഫോൺ ലോഞ്ചും പൂർണമായും ഓൺലൈനിൽ നടക്കും എന്നാണ് വാർത്താ സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന വിവരം.

ഈ വർഷത്തെ ആപ്പിൾ പ്രൊഡക്റ്റ് ലോഞ്ചിൽ അപ്‌ഗ്രേഡ് വില്പനകളിൽ വലിയ ഉയർച്ച ഉണ്ടാകുമെന്ന് ടെക് വിദഗ്ധർ പറയുന്നു. ഐപാഡിന്റെ പുതിയ 5 ജി കണക്റ്റിവിറ്റിയും ബോക്‌സിയർ രൂപവും ഐപാഡ് പ്രോയ്ക്ക് സമാനമാണ്. ഇലക്ട്രോണിക്സ് റീസെല്ലർ ഡെക്ലൂട്ടർ നടത്തിയ സർവേയിൽ 53 ശതമാനം ആളുകളും ഐഫോൺ12 വാങ്ങാൻ ആഗ്രഹിക്കുന്നവരാണെന്നായിരുന്നു സർവേ ഫലം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

You may also like ....

Leave a Reply

Your email address will not be published. Required fields are marked *