ഐപിഎല്‍: ഇന്ന് മുംബൈ കൊല്‍ക്കത്ത പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കോല്‍ക്കത്തയെ നേരിടും. ഇന്ന് ഇന്ത്യന്‍ സമായം രാത്രി 7:30ന് ആണ് മല്‍സരം. ഏഴ് മത്സരത്തില്‍ നിന്ന് 5 ജയവുമായി മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കും. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് ജയമുള്ള കൊല്‍ക്കത്ത നാലാം സ്ഥാനത്താണ്. ഇന്ന് കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് മൂന്നാം സ്ഥാനത്ത് എത്താന്‍ കഴിയും.

ഈ സീസണില്‍ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബയ്‌ക്കൊപ്പമായിരുന്നു. അതിനാല്‍ ഇന്ന് പരാജയത്തിനുള്ള മറുപടി നല്‍കാന്‍ ആകും കൊല്‍ക്കത്ത ഇന്ന് ഇറങ്ങുന്നത്. എന്നാല്‍ തുടര്‍ച്ചയായി നാല് ജയങ്ങള്‍ ജയിച്ച മുംബൈ മികച്ച ഫോമിലാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. അതേസമയം കഴിഞ്ഞ കളി ബാംഗ്ലുരിനോട് 82 റണ്‍സിന് തോറ്റാണ് കൊല്‍ക്കത്ത ഇന്നത്തെ മത്സരത്തിന് എത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *