എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു

എറണാകുളം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. കൂനമ്മാവ് സെൻ്റ് തെരേസാസ് കോൺവെൻ്റിലെ അന്തേവാസി ഏയ്ഞ്ചൽ (80) ആണ് മരിച്ചത്. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഉയർന്ന രക്ത സമ്മർദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നു.

കൂനമ്മാവ് സെൻ്റ് തെരേസാസ് കോൺവെൻ്റിലെ സിസ്റ്റർമാർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

രാവിലെ എറണാകുളത്ത് ഒരു കൊവിഡ് മരണം റിപ്പൊർട്ട് ചെയ്തിരുന്നു. ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ആകെ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കളമശേരി മെഡിക്കൽ കോളജിൽ ഇന്നലെ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശിനി ചക്കിയാട്ടിൽ ഏലിയാമ്മയാണ് മരണപ്പെട്ടത്. 85 വയസായിരുന്നു. ഈ മാസം 23നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *