ഉത്തരകൊറിയ വീണ്ടും ബാലിസ്​റ്റിക്​ മിസൈൽ വിക്ഷേപിച്ചു

ഉത്തരകൊറിയ വീണ്ടും ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. പ്രാദേശിക സമയം 7.55നാണ്​ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്​. ദക്ഷിണ കൊറിയന്‍ സൈന്യമാണ് ഇതു സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.

ജപ്പാനു സമീപമുള്ള കിഴക്കന്‍ മേഖലയിലെ സമുദ്രത്തിലേക്കാണ് മിസൈല്‍ പരീക്ഷിച്ചത്. അമേരിക്കയുടെ പ്രസിഡൻറായി ഡോണാൾഡ്​ ട്രംപ്​ അധികാരമേറ്റതിന്​ ശേഷം ഇതാദ്യമായാണ്​ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്​.

മിസൈൽ പരീക്ഷണത്തിലൂടെ തങ്ങളുടെ ആണവ പദ്ധതികളിൽ നിന്ന്​ പിന്നോട്ടില്ലെന്ന സന്ദേശമാണ്​ ഉത്തരകൊറിയ നൽകുന്നത്​. ഇരു കൊറിയകളും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിന്​ മിസൈൽ പരീക്ഷണം കാരണമാവുമെന്നാണ്​ റിപ്പോർട്ടുകൾ. ഉത്തരകൊറിയുടെ മിസൈൽ പരീക്ഷണം അമേരിക്കൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *