ഇനി മലയാള സിനിമയില്‍ പാടില്ല:വിജയ് യേശുദാസ്

മലയാള പിന്നണി ഗാനരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുമ്ബോള്‍ ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി വിജയ് യേശുദാസ്. മലയാളത്തില്‍ ഇനി പാടില്ലെന്നാണ് തന്റെ തീരുമാനമെന്ന് വിജയ് യേശുദാസ് പറയുന്നു.
മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് വിജയ് യേശുദാസ് പറയുന്നു.അച്ഛന്‍ യേശുദാസിന്റെ വഴിയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ വിജയ് യേശുദാസ് കഴിഞ്ഞ 20 വര്‍ഷം കൊണ്ട് മുന്നൂറിലേറെ ഗാനങ്ങളാണ് ആലപിച്ചത്. 2000 ജനുവരിയില്‍ പുറത്തിറങ്ങിയ മില്ലേനിയം സ്റ്റാര്‍സ് എന്ന സിനിമയില്‍ അച്ഛന്‍ യേശുദാസിനൊപ്പമായിരുന്നു ചലച്ചിത്ര ലോകത്തേക്കുളള വിജയുടെ തുടക്കം. പിന്നീട് തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലായി നിരവധി ഗാനങ്ങളാണ് ആലപിച്ചത്. ജോസഫ് എന്ന ചിത്രത്തിലെ പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷം മികച്ച ഗായകനുളള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

അനൂപ് മേനോന്‍ കഥയെഴുതി സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ഈ വര്‍ഷം വിജയ് യേശുദാസിന്റേതായി പുറത്തുവന്നത്. കൂടാതെ ബ്ലെസി ഒരുക്കുന്ന പൃഥ്വിരാജ് ചിത്രമായ ആട് ജീവിതത്തില്‍ ചിന്മയിയും ഒത്തുളള ഒരു ഡ്യുയറ്റും വരാനുണ്ട്. ഇതിന് പുറമെ രണ്ട് തമിഴ് ചിത്രങ്ങള്‍, സാല്‍മണ്‍ എന്ന ബഹുഭാഷ ത്രീഡി ചിത്രം എന്നിവയില്‍ അഭിനയിക്കുന്നുമുണ്ട് വിജയ് യേശുദാസ്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *