ആഷിക് അബു ചിത്രത്തിൽ ബിജു മേനോനും പാര്‍വതിയും ഒരുമിക്കുന്നു

ആഷിക് അബു നിര്‍മ്മിക്കുന്ന പുത്തന്‍ പുതിയ ചിത്രത്തില്‍ ബിജു മേനോനും പാര്‍വതി തിരുവോത്തും ഒരുമിക്കുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ക്യാമറാമാന്‍ സജു ജോണ്‍ വര്‍ഗീസ് ഈ ചിത്രത്തിലൂടെ സംവിധായകനായി മാറുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് ജി ശ്രീനിവാസ് റെഡ്ഡിയാണ്. സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *