അല്‍ അമീന്‍ പത്രം വീണ്ടും വായനക്കാരിലേക്ക്.

സ്വാതന്ത്യസമര ചരിത്രത്തിലെ ഓര്‍മകളുമായി ബ്രിട്ടീഷ് നിരോധനം നേരിട്ട അല്‍ അമീന്‍ പത്രം വീണ്ടും വായനക്കാരിലേക്കെത്തുന്നു. പുതിയ കാലത്ത് ഓണ്‍ലൈനായാണ് സമരചരിത്ര പാരമ്പര്യമുള്ള പത്രം ജനങ്ങളിലേക്കെത്തുന്നത്. ഓണ്‍‌ലൈന്‍‌ എഡിഷന്‍റെ ഓണ്‍ലൈന്‍ പ്രകാശനം കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്നു. 1924 ഒക്ടോബർ 12നാണ് അൽ അമീൻ പത്രം ആദ്യമായി ജനങ്ങളിലേക്കെത്തുന്നത്, സ്വാതന്ത്ര സമര പോരാളിയായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ധീരമായ നിലപാടാണ് അന്ന് പത്രം സ്വീകരിച്ചത്.

അന്തമാൻ സ്കീമിനെതിരെയും മാപ്പിള ഔട്ട്‌റേജസ് ആക്ടിനെതിരെയും അൽ അമീൻ ശക്തമായ നിലപാടെടുത്തു. തുടര്‍ച്ചയായ ബ്രിട്ടീഷ് വിരുദ്ധ നിലപാടിനൊടുവില്‍ 1939 സെപ്റ്റംബർ 29ന് അൽ അമീൻ പ്രസിദ്ധീകരണം നിര്‍ത്തേണ്ടി വന്നു. വലിയ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് അല്‍അമീന്‍ ആധുനിക രീതിയില്‍ ഓണ്‍ലൈന്‍ എഡിഷനായി ജനങ്ങളിലേക്കെത്തുന്നത്.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും, വെബ്സൈറ്റിലുമായിട്ടായിരിക്കും പത്രം ലഭ്യമാകുക. അല്‍ അമീന്‍ ഓൺലൈൻ എഡിഷന്‍റെ ലോഗോ പ്രകാശനം സംവിധായകൻ പി. ടി. കുഞ്ഞുമുഹമ്മദും മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്‌ ട്രസ്റ്റ് ചെയർമാൻ സി. ഹരിദാസും ചേര്‍ന്ന് നിര്‍വഹിച്ചു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *