Generated by Rank Math SEO, this is an llms.txt file designed to help LLMs better understand and index this website. # Malabarsabdam ## Sitemaps [XML Sitemap](https://malabarsabdam.com/sitemap_index.xml): Includes all crawlable and indexable pages. ## Pages - [Contact Us](https://malabarsabdam.com/contact-us-news-kerala/): Contact Malabarsabdam for advertising, news tips, or feedback. Your premier online media source for the latest news and Malabar updates. - [വാര്‍ത്തകളില്‍ വിശ്വാസ്യത ഉറപ്പാക്കി മലബാർ ശബ്ദം](https://malabarsabdam.com/about-us/): 2017 ഒക്ടോബർ 15ന്  പ്രവര്‍ത്തനം ആരംഭിച്ച മലബാർ ശബ്ദം ഇന്ന് മലയാളത്തിലെ ദ്വൈമാസ പത്രങ്ങളിൽ സുപ്രധാനമായ സ്ഥാനം അലങ്കരിക്കുന്നു. പ്രാദേശികമായി അധികമാരും ഈ രംഗത്തേക്ക് കടന്നുവരാത്ത കാലത്ത്, 2014 ലാണ് മലബാര്‍ ശബ്ദം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ തുടങ്ങിയത്. തുടര്‍ന്ന് മലബാര്‍ ശബ്ദം ദ്വൈമാസ പത്രവും പ്രസിദ്ധീകരണമാരംഭിച്ചു. പരിചയ സമ്പന്നരായ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി, പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് മലബാര്‍ ശബ്ദം ആരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായി 2018 ഒക്ടോബർ ഒന്നിന് ന്യൂസ് ടുഡേ കേരള എന്ന പേരിൽ ഓൺലൈൻ വീഡിയോ ചാനല്‍  പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച മലബാര്‍ ശബ്ദം ഓണ്‍ലൈന്‍, മലബാര്‍ ശബ്ദം ദ്വൈമാസ പത്രം, ന്യൂസ് ടുഡേ കേരള എന്നിവയ്ക്ക് കൊയിലാണ്ടി, കോഴിക്കോട്, വടകര എന്നിവടങ്ങളിലായി മൂന്ന് ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. - [Malabarsabdam | Leading Online News Portal of Kozhikode](https://malabarsabdam.com/) ## News - [വായ്പ വിതരണത്തിൽ 31 ശതമാനവും അറ്റാദായത്തിൽ 15 ശതമാനവും വളർച്ച രേഖപ്പെടുത്തി ടിവിഎസ് ക്രെഡിറ്റ്](https://malabarsabdam.com/news/tvs-credit-records-31-growth-in-loan-disbu/): ടിവിഎസ് വേണുവിന്റെ  ഭാഗവും പ്രമുഖ എൻബിഎഫ്സിയുമായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡിന്റെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ അറ്റാദായം 15 ശതമാനം വർദ്ധനവോടെ 208 കോടി രൂപയായി. - [സുരക്ഷയും വൈദ്യുതി ലാഭവുമുറപ്പാക്കി വോൾട്ടാസ് വാട്ടർ ഹീറ്ററുകൾ വിപണിയിൽ](https://malabarsabdam.com/news/voltas-water-heaters-launched-ensuring-sa/): കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ വോൾട്ടാസ് ഉയർന്ന സുരക്ഷയും വൈദ്യുതി ലാഭവും ഉറപ്പ് തരുന്ന വാട്ടർ ഹീറ്റർ ശ്രേണി വിപണിയിലെത്തിച്ചു. ഇൻസ്റ്റന്‍റ്, സ്റ്റോറേജ് വകഭേദങ്ങളിൽ വിവിധ കപ്പാസിറ്റികളിൽ എത്തുന്ന ഈ വാട്ടർ ഹീറ്ററുകള്‍ ആധുനിക ഇന്ത്യൻ ഭവനങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. - [തൊഴിലിടങ്ങളിൽ ഭിന്നശേഷിക്കാർ നേരിടുന്നത് വലിയ വെല്ലുവിളികൾ: ഗോദ്‌റെജ് ഡിഇഐ ലാബ് റിപ്പോർട്ട്](https://malabarsabdam.com/news/people-with-disabilities-face-significant-c/): കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബിന്റെ ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടു. ‘ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: എല്ലാവർക്കും അനുയോജ്യമായ തൊഴിലിടങ്ങളുടെ നിർമ്മിതി' എന്ന പേരിൽ ലാബ് ഗവേഷകയായ പുഷ്നാമി കസ്തൂരെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഗോദ്‌റെജ് ഡിഇഐ ലാബ് മേധാവി പരമേഷ് ഷഹാനി റിപ്പോർട്ട് പ്രകാശനം ചെയ്തു. - [15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധനം ഏർപ്പെടുത്തി ഫ്രാൻസ്](https://malabarsabdam.com/news/france-has-banned-social-media-use-for-chil/): 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധനം ഏർപ്പെടുത്തി ഫ്രാൻസ്. പ്ലാറ്റ്ഫോമുകളിൽ പൂർണ നിരോധനം അംഗീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി മാറുകയാണ് ഫ്രാൻസ്. സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.ഡിജിറ്റൽ ഉള്ളടക്കത്തിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് ലോകമെമ്പാടും ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് ഗവൺമെന്റിന്റെ സുപ്രധാന തീരുമാനം. - [കൊളുക്കുമലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് കൊക്കയിൽ വീണു](https://malabarsabdam.com/news/a-young-man-visiting-kolukkumalai-fell-into/): കൊളുക്കുമലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് കൊക്കയിൽ വീണു. തമിഴ്നാട് ചെന്നൈ സ്വദേശിയായ കാർത്തിക് ആണ് കൊക്കയിൽ വീണത്. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കൊപ്പമാണ് ഇയാൾ കൊളുക്കുമലയിലേക്കെത്തിയത്. ആത്മഹത്യയെന്നാണ് സൂചന. അതേസമയം രക്ഷാപ്രവർത്തനം ദുഷ്‌കരമെന്ന് പൊലീസ് അറിയിച്ചു.ഇന്ന് രാവിലെയായിരുന്നു അപകടം. സൂര്യനെല്ലിയിൽ നിന്നും ഓഫ്റോഡായി ജീപ്പിലാണ് സംഘം കൊളുക്കുമലയുടെ അവസാനഭാഗമായ സിംഹപ്പാറയിൽ എത്തിയത്. സൂര്യോദയം കാണുന്നതിനിടെ കാർത്തിക്ക് കൊക്കയിലേക്ക് വീഴുകയായിരുന്നു. - [അമേരിക്ക-ഇറാൻ തമ്മിലുള്ള യുദ്ധം;ഇതുവരെയുള്ള ചെലവ് 37.5 ബില്യൺ ഡോളർ കടന്നു](https://malabarsabdam.com/news/%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-%e0%b4%87%e0%b4%b1%e0%b4%be%e0%b5%bb-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3/): അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം 11-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇതുവരെ യുദ്ധത്തിനായി 37.5 ബില്യൺ ഡോളർ ചെലവായതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുദ്ധത്തിനായി കൂടുതൽ ഫണ്ട് വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. എന്നാൽ യഥാർഥ ചെലവ് ഇതിലും കൂടുതലാകാനാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹെഗ്സെത്തും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻയും യുദ്ധത്തിന് ആവശ്യമായ അധിക ധനസഹായം ആവശ്യപ്പെട്ട് യുഎസ് സെനറ്റിലെ അപ്രോപ്രിയേഷൻസ് കമ്മിറ്റിക്ക് മുന്നിൽ സാക്ഷ്യപത്രം നൽകി.യുദ്ധച്ചെലവും യുദ്ധത്തിന്റെ ലക്ഷ്യവും സംബന്ധിച്ച് യു എസ് കോൺ​ഗ്രസിൽ ​ഗൗരവമുള്ള ചർച്ചകളാണ് നടന്നതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. - [മൊറോക്കൻ വംശജൻ ശ്വാസം മുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഇറ്റലിയിൽ വൻജനരോഷം](https://malabarsabdam.com/news/%e0%b4%ae%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%bb-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%9c%e0%b5%bb-%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%ae%e0%b5%81/): പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ ശ്വാസം മുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഇറ്റലിയിൽ വൻജനരോഷം. പ്രധാനമന്ത്രി ജോർജിയ മെലോണിയയ്ക്കെതിരെ പ്രതിപക്ഷം തെരുവിലിറങ്ങി. അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് സമാനമായ സംഭവമെന്നാണ് വിമർശനം. 42കാരനായ അബ്ദുറഹീം ഫകീർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. വടക്കൻ ഇറ്റലിയിലെ ബോലോന്യയിൽ സംഭവം. - [ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ പോലീസ് നടത്തിയ അതിക്രമത്തിൽ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി](https://malabarsabdam.com/news/supreme-court-says-it-cannot-take-suo-motu/): പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി.ഹർജിക്കാരനായ അഭിഭാഷകനോട് കോടതിയുടെ സമയം കളയരുതെന്നും ദൃശ്യങ്ങൾ കൈമാറുന്നതിന് പകരം നിയമപരമായ മാർഗ്ഗങ്ങൾ തേടാനും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിർദ്ദേശിച്ചു. - [“തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു”;ബിജെപിക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി](https://malabarsabdam.com/news/leaders-misappropriated-funds-brought-for/): ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്. തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തെന്ന് അക്ഷയ് ആരോപിച്ചു. 17 ചാക്കുകളിലായി 25 കോടി രൂപയെത്തിയെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സംഘടനാ സെക്രട്ടറി കെ കെ സുരേഷ്, സുജയ് സേനൻ, അഡ്വക്കേറ്റ് എൻഹരി എന്നിവർക്കാണ് ഉത്തരവാദിത്വമെന്നും അക്ഷയ് പറഞ്ഞു. - [റാ​ഗിം​ഗ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കും;വി​ദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്ന് മുഖ്യമന്ത്രി](https://malabarsabdam.com/news/%e0%b4%b1%e0%b4%be%e0%b4%97%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b5%bb-%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%be%e0%b5%bc%e0%b4%a4/): റാ​ഗിം​ഗ് തടയാൻ നിയമം കൊണ്ടുവരുന്നെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും വി​ദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോ​ഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. - [പ്രതിപക്ഷബഹളത്തിൽ പാർലമെന്റ് നിർത്തിവെച്ചു](https://malabarsabdam.com/news/parliament-adjourned-amidst-opposition-upro/): പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്ക്കും, കോൺഗ്രസ് നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പാർലമെന്റ് പ്രക്ഷുബ്ധം. പ്രതിപക്ഷബഹളത്തിൽ ലോക്സഭയും രാജ്യസഭയും പന്ത്രണ്ട് മണി വരെ നിർത്തിവച്ചു. ചോദ്യാത്തരവേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് ലോക്സ്പീക്കർ പറഞ്ഞെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. - [‘കള്ളൻ വിജയൻ എന്ന ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടില്ല;’വാർത്തകൾ നിഷേധിച്ച് എം സ്വരാജ്](https://malabarsabdam.com/news/no-decision-has-been-made-to-publish-the-ar/): ദേശാഭിമാനിയിൽ ലേഖന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് എം സ്വരാജ്. കള്ളൻ വിജയൻ എന്ന ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ആർക്കെതിരെയും ദേശാഭിമാനിയിൽ നടപടിയില്ലെന്നും എം സ്വരാജ് പറഞ്ഞു. നടപടി ഉണ്ടെങ്കിൽ മറ്റുള്ളവരോട് പറയേണ്ട കാര്യവുമില്ലെന്നും വരാന്തപ്പതിപ്പ് വൈകിയത് സാങ്കേതിക കാരണങ്ങളാലാണെന്നും കാരണം വിശദീകരിക്കേണ്ട കാര്യമില്ലെന്നും എം സ്വരാജ് പറഞ്ഞു.എഡിറ്റർക്കെതിരെ നടപടിയെടുത്തിട്ടില്ല. എല്ലാ ലേഖനങ്ങളും കൊടുക്കണമെന്നില്ല. തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു. പത്രം വിതരണം ചെയ്‌തില്ലെന്ന് പ്രചരിപ്പിച്ചു. വി എസ് അനുസ്‌മരണം ഒഴിവാക്കിയെന്നത് തെറ്റെന്നും എം സ്വരാജ് വ്യക്തമാക്കി. - [നിതിന്‍ രാജിന്റെ ആത്മഹത്യ;ഡോ. എംകെ റാമിനെ വിട്ടയച്ച സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി](https://malabarsabdam.com/news/nithin-rajs-suicide-high-court-sharply-cr/): അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ ഡോ. എംകെ റാമിനെ വിട്ടയച്ച സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് എതിരെയാണ് വിമര്‍ശനം. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പൊലീസ് ചെയ്തില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. - [രാഹുല്‍ ഗാന്ധിക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമെതിരെ പൊലീസ് നടത്തിയത് നരനായാട്ടെന്ന് മുഖ്യമന്ത്രി](https://malabarsabdam.com/news/chief-minister-describes-police-actions-aga/): ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമെതിരെ പൊലീസ് നടത്തിയത് നരനായാട്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വളരെ മോശമായ രീതിയിലാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ശക്തമായ ബലപ്രയോഗമാണ് പൊലീസ് അവര്‍ക്ക് നേരെ പ്രയോഗിച്ചത്. സമരം ചെയ്ത വിദ്യാര്‍ത്ഥികളോടും ക്രൂരമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. അതിന്റെ ആവര്‍ത്തനമാണ് ഇന്നലെ ഡല്‍ഹിയില്‍ കണ്ടത്. അതിലുള്ള അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഈ സമരം മുന്നോട്ടുപോകും. വെച്ചുപൊറുപ്പിക്കാനാകാത്ത കാര്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. - [പ്രേതബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു](https://malabarsabdam.com/news/%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%a4%e0%b4%ac%e0%b4%be%e0%b4%a7-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b5%bb%e0%b5%8d/): പ്രേതബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു.മലപ്പുറം സ്വദേശി പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം.സിറാജാണ് പാലക്കാട് ചിറ്റൂരിൽ വച്ച് പിടിയിലായത്. ഫാം നോക്കി നടത്താനെന്ന പേരിൽ ചിറ്റൂരിൽ എത്തിയ സിറാജ് പെൺ സുഹൃത്തിൻ്റെ 16 വയസുള്ള മകളെ പീഡിപ്പിച്ചെന്നാണ് കേസ്.കുട്ടിക്ക് പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചില്ലെങ്കിൽ ആപത്ത് വരമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. - [കെപിസിസി അധ്യക്ഷ പദവിയിൽ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്](https://malabarsabdam.com/news/congress-high-command-to-hold-discussions-w/): കെപിസിസി അധ്യക്ഷ പദവിയിൽ അഭിപ്രായ സമന്വയത്തിനായി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, പി ജെ കുര്യൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ആശയവിനിമയം നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴക്കൻ, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടുമാത്രം തീരുമാനത്തിലേക്ക് എത്തിയാൽ മതിയെന്നും ഹൈക്കാമാൻഡ്.പാർലമെൻ്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. - [ശബരിമല തന്ത്രിയെ ദേവസ്വം ബോർഡിന് തീരുമാനിക്കാം;ഹൈക്കോടതി](https://malabarsabdam.com/news/the-devaswom-board-can-decide-on-the-sabari/): ശബരിമല തന്ത്രിയെ ദേവസ്വം ബോർഡിന് തീരുമാനിക്കാം നിർദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ബോർഡിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ഇടപെടൽ. നാളത്തെ ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. തന്നെ ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും മകൻ ബ്രഹ്മദത്തനെ തന്ത്രി ആക്കണമെന്നും കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു.മേൽശാന്തി ഇൻ്റർവ്യൂ ബോർഡിൽ നിന്നും ഒഴിവാക്കണമെന്നും മകൻ ബ്രഹ്‌മദത്തനെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. - [ജന്തർ മന്തറിൽ സമരം തുടരുന്ന വിദ്യാർഥികൾക്കായി നൂറുകണക്കിന് ഭക്ഷണ ഓർഡറുകൾ](https://malabarsabdam.com/news/%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%bc-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b5%bd-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81/): കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരത്തിനിടെ ജന്തർ മന്തറിലേക്ക് എത്തിയത് നൂറുകണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍. സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴിയാണ് അജ്ഞാതർ മുൻകൂർ പണമടച്ച് സമരാനുകൂലികൾക്കായി ഭക്ഷണം ഓർഡർ ചെയ്ത് സമരവേദിയിലേക്ക് എത്തിച്ചത്.സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍ വിശന്നിരിക്കുകയായിരിക്കും എന്നുകരുതിയായിരിക്കാം അവര്‍ക്ക് ഐക്യദാഢ്യമെന്നോണം ഭക്ഷണം എത്തിയതെന്നാണ് കരുതുന്നത്. - [‘വിദ്യാഭ്യാസ മന്ത്രിക്ക് രാജിക്കത്ത് എങ്ങനെ എഴുതണമെന്ന് അറിയില്ലായിരിക്കാം’;എംപി മഹുവ മൊയ്ത്ര](https://malabarsabdam.com/news/the-education-minister-might-not-know-how/): നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നതിനിടെ രൂക്ഷ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. വിദ്യാഭ്യാസമന്ത്രിക്ക് ഒരു രാജിക്കത്ത് എങ്ങനെ എഴുതണമെന്നുപോലും അറിയില്ലായിരിക്കാമെന്ന് മഹുവ മൊയ്ത്ര പരിഹസിച്ചു. - [ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദം കേൾക്കണം;ശ്രീ ശ്രീ രവിശങ്കർ](https://malabarsabdam.com/news/the-voice-of-indias-youth-must-be-heard-sri-sri-ravi-shankar/): ജന്തർമന്തറിലെ പ്രതിഷേധത്തെ പിന്തുണച്ച് ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ. നിലവിലെ സാഹചര്യം ഖേദകരമാണെന്നും അതിയായ ദുഃഖം തോന്നുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്ത്യയിലെ യുവജനങ്ങളുടെ ശബ്ദം കേൾക്കണമെന്നും ആശയവിനിമയം തടസപ്പെടുത്തുന്നത് ആർക്കും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. - [എലത്തൂർ എം എൽ എ വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി](https://malabarsabdam.com/news/the-owner-of-the-sim-card-has-been-identifi/): കോഴിക്കോട് എലത്തൂർ എം എൽ എ വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. തനിക്ക് പങ്കില്ലെന്നും, മൊബൈൽ ഫോൺ മോഷണം പോയിരുന്നു എന്നും ഇയാളുടെ മൊഴി. ഇയാളുടെ മൊബെൽ ഫോൺ അന്വേഷണ സംഘം കൂടുതൽ പരിശോധിക്കും. സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഉടൻ വരുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും പറഞ്ഞായിരുന്നു വ്യാജ കോൾ എത്തിയിരുന്നത്.വയനാട് എംപിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് വാട്സ്ആപ്പ് കോൾ എത്തിയത്. ഏകദേശം 10 മിനിറ്റ് നീണ്ട സംസാരത്തിലൂടെ മന്ത്രിയാക്കാൻ നടത്തുന്ന ഓപ്പറേഷൻ അജ്ഞാതൻ വിവരിച്ചു. എഐസിസി ആസ്ഥാനത്ത് നിന്നാണെന്നു പറഞ്ഞ് ഒരാൾ തന്നെ ബന്ധപ്പെട്ടെന്നും, ജില്ലയിലെ രണ്ട് എം.എൽ.എ.മാരുടെ ഫോൺ നമ്പർ വാങ്ങിയിരുന്നു എന്നുമായിരുന്നു എംപിയുടെ മറുപടി. തുടർന്ന് നമ്പർ നൽകി എന്ന് തട്ടിപ്പുകാരൻ പറഞ്ഞ എംപിയെ വിദ്യാ ബാലകൃഷ്ണന് നേരിട്ട് വിളിക്കുകയും കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. - [സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി](https://malabarsabdam.com/news/bjp-announces-march-to-congress-headquarter/): സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലേക്കാണ് ബിജെപി മാർച്ച് നടത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് ബിജെപിയുടെ മാർച്ച്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തി എന്ന് ആരോപിച്ച് ആണ് ബിജെപിയുടെ സംസ്ഥാനത്തെ പ്രതിഷേധം.മാർച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിഷേധം ഉദ്ഘാടനം ചെയ്യും. - [CJP പ്രതിഷേധം;കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരവേദിയിലേക്ക്,](https://malabarsabdam.com/news/cjp-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4/): കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നതായി വിവരം. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാഢ്യവുമായി കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് സമരവേദിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ശിവസേന(യുബിടി) നേതാവ് ഉദ്ദവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവര്‍ ഇന്നലെ ജന്തര്‍ മന്ദറില്‍ എത്തിയിരുന്നു. - [കിയ ഇന്ത്യ രണ്ടാമത്തെ മാസ്-മാർക്കറ്റ് ഇലക്ട്രിക് എസ്‌യുവിയായ സിറോസ് ഇവിയെ അവതരിപ്പിച്ചു-25,000 രൂപയിൽ പ്രീ-ബുക്കിംഗ് ഇന്ന് ആരംഭിക്കുന്നു](https://malabarsabdam.com/news/pre-booking-starts-today-at-25000/): രാജ്യത്തെ മുൻനിര മാസ്-പ്രീമിയം വാഹന നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ, തങ്ങളുടെ രണ്ടാമത്തെ മാസ്-മാർക്കറ്റ് ഇലക്ട്രിക് വാഹനമായ സിറോസ് ഇവിയെ ഇന്ന് അനാച്ഛാദനം ചെയ്തു, കൂടാതെ കിയ ഇന്ത്യ വെബ്‌സൈറ്റ് (kia.com) വഴിയും രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകൾ വഴിയും 25,000 രൂപയ്ക്ക് പ്രീ-ബുക്കിംഗും ആരംഭിച്ചു. EV സ്വീകരിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനായി നിർമ്മിച്ച ഉടമസ്ഥാവകാശ പാക്കേജിനൊപ്പം 526 കിലോമീറ്റർ ARAI- സാക്ഷ്യപ്പെടുത്തിയ ശ്രേണിയെ സിറോസ് EV ജോടിയാക്കുന്നു - ലൈഫ് ടൈം* ഹൈ വോൾട്ടേജ് ബാറ്ററി വാറന്റി, ഉറപ്പായ ബൈബാക്ക് പ്രോഗ്രാം, ഫ്ലെക്സിബിൾ ബാറ്ററി-ആസ്-എ-സർവീസ് (BaaS) ധനസഹായം. - [ഉസ്ബക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥി സാവരിയ ബസന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്](https://malabarsabdam.com/news/post-mortem-report-of-medical-student-savariya-basanth-who-was-killed-in-uzbekistan-released/): ഉസ്ബക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥി സാവരിയ ബസന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സാവരിയ ബസന്ത് നേരിട്ടത് മണിക്കൂറുകള്‍ നീണ്ട പീഡനവും അതിക്രമവുമെന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സാവരിയയുടെ ശരീരത്തിലാകെ ചതവുകളും മുറിവുകളുമുണ്ട്. മണിക്കൂറുകളോളം, ഏകദേശം ഒരു ദിവസം മുഴുവന്‍ സാവരിയയെ കൊലയാളി ഉപദ്രവിച്ചിരിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ഇത്രയും യാതനകള്‍ സഹിച്ചിട്ടും ഓടിപ്പോകാന്‍ കഴിയാത്ത വിധത്തില്‍ സാവരിയയെ പ്രതി പൂട്ടിയിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. - [കുംഭമേള വൈറല്‍ താരം മൊണാലിസയ്ക്ക് വീണ്ടും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി](https://malabarsabdam.com/news/high-court-orders-police-protection-again-for-kumbh-mela-viral-star-monalisa/): കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് വീണ്ടും ഹൈക്കോടതി. മൊണാലിസയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലാരിവട്ടം പൊലീസിനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പാലാരിവട്ടം പൊലീസിനെ ഹര്‍ജിയില്‍ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.മൊണാലിസയ്ക്കുണ്ടായിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നേരത്തെ പിന്‍വലിച്ചിരുന്നു. മൊണാലിസയുടെ സംരക്ഷണത്തിന് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. - [ജന്തര്‍ മന്തറിലെ പ്രതിഷേധം;ഇൻഡ്യാസഖ്യ എംപിമാര്‍ നാളെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്തും](https://malabarsabdam.com/news/protest-at-jantar-mantar-india-bloc-mps-to/): ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തം. ഇന്‍ഡ്യ സഖ്യ എംപിമാര്‍ നാളെ രാവിലെ 11 മണിക്ക് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെയാണ് തീരുമാനം. ഇന്ന് 12 മണിക്ക് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ സമയം അനുവദിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയിരുന്നു. - [കാഫിര്‍ സ്‌ക്രീന്‍ഷോട്ട്;ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേര്‍ക്കും](https://malabarsabdam.com/news/dyfi-leader-ribesh-ramakrishnan-to-be-named/): കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേര്‍ക്കും. റിബേഷ് രാമകൃഷ്ണനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കുക. റിബേഷ് രാമകൃഷ്ണനെ കേസില്‍ രണ്ടാം പ്രതിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതോടെ കേസില്‍ പ്രതികളുടെ എണ്ണം മൂന്നാകും. - [പാലാ നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി;ദിയ ബിനു പുറത്ത്](https://malabarsabdam.com/news/%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d/): പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. ഭരണപക്ഷത്തു തന്നെ പൊട്ടിത്തെറി ഉണ്ടായതിന്റെ പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസവും കൊണ്ടുവന്നത്. ഇതോടെ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമാവുകയായിരുന്നു.നാടകീയ രംഗങ്ങളാണ് പാലാ നഗരസഭയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്നത്. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ അവിവിശ്വാസത്തെ പിന്തുണച്ചു. - [വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി](https://malabarsabdam.com/news/supreme-court-modifies-high-court-order-that-had-temporarily-frozen-the-waqf-boards-operations/): സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രീംകോടതി. വഖഫ് ബോര്‍ഡ് സെക്രട്ടറിക്ക് എക്‌സ് ഒഫിഷ്യോ അംഗമായി തുടരാമെന്ന് സുപ്രിംകോടതി പറഞ്ഞു. ഇത് സംസ്ഥാന വഖഫ് ബോര്‍ഡിന് വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണ്.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാനവരി സുപ്രീംകോടതി റദ്ദാക്കി. - [കള്ളാടി മണ്ണിടിച്ചിൽ:ദുരന്തത്തില്‍ പരിക്കേറ്റവരെ കാണാൻ പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും](https://malabarsabdam.com/news/%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b5%bd%e0%b4%a6%e0%b5%81%e0%b4%b0/): പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശിക്കുകയും ദുരന്തത്തില്‍ പരിക്കേറ്റവരെ കാണുകയും ചെയ്യും.മണ്ണിടിച്ചില്‍ കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുല്‍ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. - [കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി യുവാവ്](https://malabarsabdam.com/news/young-man-lodges-complaint-against-customs-officials-at-kannur-airport/): കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി യുവാവ് രംഗത്ത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് യുവാവിന്റെ പരാതി. പരിശോധനയുടെ പേരില്‍ ക്രൂരമായി അധിക്ഷേപിച്ചെന്നാണ് കാസര്‍കോട് സ്വദേശി മഹ്ഷാദ് ആരോപിക്കുന്നത്. നഗ്‌നനായി നിര്‍ത്തി അധിക്ഷേപിച്ചെന്നും യുവാവിന്റെ ആരോപണമുണ്ട്. ആളുകള്‍ നോക്കി നില്‍ക്കെ കള്ളക്കടത്തുകാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. കാസര്‍കോട്ടുകാരന്‍ എന്തിനാ കണ്ണൂരില്‍ വിമാനം ഇറങ്ങിയത് എന്ന് ചോദിച്ചായിരുന്നു നടപടിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പ്രവാസി എന്ന നിലയില്‍ ഇതുവരെ ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും മഹ്ഷാദ് പറയുന്നു. മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മീഷണര്‍ക്കുമാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. - [നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും](https://malabarsabdam.com/news/new-officers-will-be-appointed-to-investigate-the-case-related-to-nitin-rajs-death/): ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരിക്കും ഇനി അന്വേഷണ ചുമതല. നിലവിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റുമെന്നും അധികൃതർ അറിയിച്ചു.അതേസമയം, കേസിൽ ഡോ. റാമിനെ വിട്ടയച്ചത് പൊലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് നിതിൻ രാജിന്റെ സഹോദരി ആരോപിച്ചു. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് അറസ്റ്റ് നടന്നതെന്ന് രാഖി പറഞ്ഞു. അല്ലെങ്കിൽ അറസ്റ്റ് നടക്കില്ല. - [നീറ്റ് ചോദ്യപേപ്പര്‍ ചോർച്ചയ്ക്ക് പിന്നിലുള്ളവരെ തുറങ്കലില്‍ അടയ്ക്കും;പ്രധാനമന്ത്രി നരേന്ദ്ര മോദി](https://malabarsabdam.com/news/%e0%b4%a8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d-%e0%b4%9a%e0%b5%8b%e0%b5%bc/): നീറ്റ് ചോദ്യപേപ്പര്‍ ചോർച്ചയ്ക്ക് പിന്നിലുള്ളവരെ തുറങ്കലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ നടപടി വേണമെന്ന് മോദി എന്‍ഡിഎ യോഗത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കും. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മോദി പറഞ്ഞു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായി ആവശ്യം ഉയരുന്നതിൽ മോദി പ്രതികരിച്ചില്ലെന്നാണ് വിവരം.അതേസമയം, ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ ഉറച്ച് മുന്നോട്ടുപോകാനാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ തീരുമാനം. - [സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യുവിന്റെ പരസ്യ പ്രതികരണത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി](https://malabarsabdam.com/news/%e0%b4%b8%e0%b4%b0%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%80%e0%b4%a1%e0%b4%b0%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af/): സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യുവിന്റെ പരസ്യ പ്രതികരണത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി. വിഷയത്തെ അനാവശ്യ വിവാദങ്ങളിലേക്ക് കൊണ്ടുപോയത് കെഎസ്‌യു ആണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന്റെ പ്രസ്താവനകള്‍ക്ക് പിന്നില്‍ മറ്റ് പല താത്പര്യങ്ങളുണ്ടെന്നാണ് വി ഡി സതീശന്‍ പക്ഷം കരുതുന്നത്.  - [ഫിഫ ലോകകപ്പ്: സ്പാനിഷ് ഫുട്ബോള്‍ ടീമിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക](https://malabarsabdam.com/news/the-highest-prize-money-in-history-awaits-the-spanish-football-team/): 2026 ഫിഫ ലോകകപ്പില്‍ രണ്ടാമതും മുത്തമിട്ടതിന് പിന്നാലെ സ്പാനിഷ് ഫുട്ബോള്‍ ടീമിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക.കലാശപ്പോരാട്ടത്തില്‍ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പെയിൻ ലോക ചാമ്പ്യന്മാരായത്. അധികസമയത്തിന്റെ 106-ാം മിനിറ്റില്‍ ഫെറാൻ ടോറസാണ് സ്പെയിനിന്റെ വിജയഗോള്‍ കുറിച്ചത്. - [ബീഹാറിൽ വിവാഹാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊന്നു](https://malabarsabdam.com/news/a-student-was-shot-dead-by-a-young-man-for-rejecting-his-marriage-proposal/): ബിഹാറിലെ സമസ്തിപൂരില്‍ വിവാഹാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി സുമൻ കുമാരിയെയാണ് (19) അരവിന്ദ് ഗുപ്ത എന്ന യുവാവ് കൊലപ്പെടുത്തിയത്.കഴിഞ്ഞ അഞ്ച് മാസമായി അരവിന്ദ് മകളെ ഉപദ്രവിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസിനു മൊഴി നല്‍കി. - [ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം](https://malabarsabdam.com/news/iran-attacks-oil-tanker-in-the-strait-of-hormuz/): ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീ പിടിച്ചു. ഇതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടു. ഇറാന് നേരെയുള്ള അമേരിക്കയുടെ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ആക്രമണം. അമേരിക്ക ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് വഴി എണ്ണ കടത്തിവിടില്ലെന്നാണ് ഇറാന്‍റെ ഭീഷണി.അതേസമയം ഇറാന്‍റെ സൈനിക കമാൻഡ് സെന്‍ററുകൾ ആക്രമിച്ച് അമേരിക്ക. ഇറാന്റെ സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ മേഖലകളെ ലക്ഷ്യമിട്ടാണ് യു.എസ് അവസാനമായി ബോംബാക്രമണം നടത്തിയത്. - [ഹൈക്കോടതിക്ക് മുന്നിൽ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ](https://malabarsabdam.com/news/couple-attempts-suicide-by-consuming-poison-in-front-of-the-high/): ഹൈക്കോടതിക്ക് മുന്നിൽ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കോടതിക്ക് മുന്നിൽ ആംബുലൻസിൽ ആയിരുന്നു ആത്മഹത്യാ ശ്രമം.ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. - [റൊമാന്റിക് ലുക്കിൽ പൃഥ്വിരാജ് ; ജേക്സ് ബിജോയിയുടെ സംഗീതത്തിൽ ‘ഖലീഫ’യിലെ അസലായവളേ.. ഗാനം പുറത്തിറങ്ങി.](https://malabarsabdam.com/news/prithviraj-sports-a-romantic-look-the-song-asalayavale-from-the-movie-khalifa-featuring-music-by-jakes-bejoy-has-been-released/): പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന വൈശാത്രം 'ഖലീഫ' പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഓഗസ്റ്റ് 20നു ഈ വർഷത്തെ ഓണം റിലീസായി എത്തുന്ന ചിത്രത്തിലെ പ്രണയഗാനം 'അസലായവളേ..' അണിയറ പ്രവ‍ർത്തകർ പുറത്തുവിട്ടു. ഗാനമിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.  ഒരുപിടി ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ്- സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനത്തിന് മുത്തുവാണ് വരികൾ ഒരുക്കിയത്. ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേ‍ന്നാണ് ആലപിച്ചത്. മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ 'നരിവേട്ട'യിലെ 'മിന്നൽവള'യും 'ഇഷ്ഖ്'ലെ 'പറയുവാൻ' എന്ന ഗാനവും ‌ഇന്നും പ്രേക്ഷകരുടെ പ്ലേലിസ്റ്റിൽ മുൻ നിരയിലാണ്. ഈ കൂട്ടത്തിലേക്ക് 'ഖലീഫ'യിലെ പുതിയ ഗാനം കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്. - [ഐഡിബിഐ ബാങ്കിന് അറ്റാദായത്തിൽ 5 ശതമാനം വാർഷിക വളർച്ച](https://malabarsabdam.com/news/idbi-bank-records-5-annual-growth-in-net-profit/): നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 2,115 കോടി രൂപയായി ഉയർന്നു. ഇത് മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തെ അപേക്ഷിച്ച്  5 ശതമാനവും, തൊട്ടുമുൻപത്തെ പാദത്തെ അപേക്ഷിച്ച് 9 ശതമാനവും വളർച്ചയാണ് കാണിക്കുന്നത്. - [ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം](https://malabarsabdam.com/news/today-marks-one-year-since-the-passing-of-v-s-achuthanandan-a-leader-who-lives-on-in-the-hearts-of-the-people/): ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കര്‍മനിരതനായ കമ്യൂണിസ്റ്റ്- എന്നിങ്ങനെ വി.എസ് മലയാളികളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതാണ്. പോരാട്ടമെന്ന വാക്കിന്റെ ആള്‍രൂപമായിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ വി എസ് എന്ന രണ്ടക്ഷരം വെറുമൊരു പേരായിരുന്നില്ല- ചൂഷണങ്ങള്‍ക്കും അസമത്വങ്ങള്‍ക്കെതിരെയുമുള്ള ഒരു ഇടിമുഴക്കമായിരുന്നു. - [തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം](https://malabarsabdam.com/news/us-attack-on-iran-for-the-tenth-consecutive-day/): തുടര്‍ച്ചയായ പത്താം ദിവസവും ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം. പതിവ് പോലെ തെക്കന്‍ ഇറാനിലാണ് വ്യാപക ആക്രമണം നടന്നിരിക്കുന്നത്. ഖ്വേഷം ദ്വീപ്, ബന്ദര്‍ അബാസ്, സിരിഖ്, ചബഹാര്‍, ഇസ്തഫാന്‍, കൊണാര്‍ക്ക് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നും രംഗത്തെത്തി. അമേരിക്കന്‍ സൈനികരുടെ മരണത്തിന് പകരം ചെയ്യും എന്നാണ് ഭീഷണി. ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അമേരിക്ക അറിയിച്ചു.ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇറാനും തിരിച്ചടി തുടരുകയാണ്. - [ഹമാസിൻ്റെ തലവനായി ഖലീൽ അൽ-ഹയ്യയെ തെരഞ്ഞെടുത്തു](https://malabarsabdam.com/news/khalil-al-hayya-elected-as-hamas-leader/): ഹമാസിൻ്റെ തലവനായി ഖലീൽ അൽ-ഹയ്യയെ തെരഞ്ഞെടുത്തു. ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായാണ് ഖലീൽ അൽ-ഹയ്യ തെരഞ്ഞെടുക്കപ്പെട്ടത്. 2024-ൽ ഗാസയിൽ ഇസ്രായേൽ സൈന്യം വധിച്ച യഹിയ സിൻവാറിന്റെ പിൻഗാമിയായാണ് അൽ-ഹയ്യയുടെ നിയമനം. ഇസ്മായിൽ ഹനിയ്യയെ ഇസ്രയേൽ വധിച്ചതിനെ തുടർന്നായിരുന്നു യഹിയ സിൻവാർ ഹമാസ് മേധാവിയായി നിയമിതനായത്. കഴിഞ്ഞ വർഷം ഖത്തറിൽ വെച്ച് നടന്ന ഇസ്രായേലിന്റെ വധശ്രമത്തിൽ നിന്ന് ഖലീൽ അൽ-ഹയ്യ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. - [സിക്കിം തുരങ്കനിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് മരണം](https://malabarsabdam.com/news/seven-dead-in-landslide-at-sikkim-tunnel-construction-site/): സിക്കിം തുരങ്കനിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് മരണം. തുരങ്കത്തില്‍ കുടുങ്ങിയ മറ്റ് തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും, ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. മീഥെയ്ൻ ചോർച്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ദക്ഷിണ സിക്കിമില്‍ നാംസി ജില്ലയിലെ സമര്‍ദുങ് തുരങ്കത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. - [സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്](https://malabarsabdam.com/news/online-taxi-and-car-drivers-in-the-state-are-launching-an-indefinite-strike-starting-today/): സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്‌സി അവസാനിപ്പിക്കല്‍ അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതോടെ ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ടാക്‌സികള്‍ ഓഫ്‌ലൈന്‍ ആയി.11 ഇന ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം ഉറപ്പുനല്‍കണമെന്നാണ് ആവശ്യം. - [നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ എം കെ റാമിന്റെ അറസ്റ്റില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച](https://malabarsabdam.com/news/crime-branch-falters-in-the-arrest-of-m-k-ram-an-accused-in-the-death-of-nithin-raj/): അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ എം കെ റാമിന്റെ അറസ്റ്റില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച. അറസ്റ്റിന്റെ കാരണം വ്യക്തമാക്കി കോടതിയില്‍ നല്‍കിയ രേഖയില്‍ മുഴുവന്‍ അവ്യക്തത. കേസില്‍ എന്തിനാണ് റാമിനെ അറസ്റ്റ് ചെയ്തതെന്ന് തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ഇന്നലെ കുടകില്‍വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ പിടികൂടിയത്. - [പാളയം കൊലപാതകക്കേസില്‍ 22കാരന്‍ കസ്റ്റഡിയില്‍](https://malabarsabdam.com/news/%e0%b4%aa%e0%b4%be%e0%b4%b3%e0%b4%af%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d-22/): പാളയം കൊലപാതകക്കേസില്‍ 22കാരന്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പ്രതിയെ കസബ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ മുമ്പ് ബിജുവും സംഘവും ചേർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ഇതേതുടർന്നുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടില്‍ ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. - [ഇന്ത്യയുടെ വികസന അഭിലാഷങ്ങൾക്ക് ദൃഢത നൽകിക്കൊണ്ട്  ഓണത്തിന് മുന്നോടിയായി BSH ഹോം അപ്ലയൻസ് അതിന്റെ സ്മാള് അപ്ലയൻസിന്റെ സമ്പൂർണ്ണ ശ്രേണി പ്രദർശിപ്പിക്കുന്നു.](https://malabarsabdam.com/news/reinforcing-indias-development-aspirations/): സ്മാള് അപ്ലയൻസസ്കളുടെ മിക്സർ ഗ്രൈൻഡറുകൾ, ഫുഡ് പ്രോസസ്സറുകൾ, എയർ ഫ്രയറുകൾ എന്നിവയുടെ വിപുലീകൃത ശ്രേണിയുളടനീളമുള്ള വിൽപ്പനയിൽ 50% വളർച്ചയാണ് Bosch ലക്ഷ്യമിടുന്നത്. - [ക്ലൈമറ്റ് സ്മാർട്ട് അഗ്രിക്കൾച്ചർ അവാർഡ്‌ 2026; ദേശീയ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ച് ഇസാഫ് ബാങ്ക്*](https://malabarsabdam.com/news/climate-smart-agriculture-award-2026-esaf/): കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിച്ചും സുസ്ഥിര കാർഷിക വികസന രീതികൾ അവലംബിച്ചും മികച്ച കാർഷിക ഉത്പാദനക്ഷമത നേടിയവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ക്ലൈമറ്റ് സ്മാർട്ട് അഗ്രിക്കൾച്ചർ അവാർഡിന് അപേക്ഷ ക്ഷണിച്ചു. നൂതന കാർഷിക മാതൃകകൾ വിജയകരമാക്കിയ കർഷകർ, കർഷകോല്പാദക സംഘടനകൾ, കൃഷി മേഖലയിലെ സംരംഭകർ, നൂതന ആശയങ്ങൾ നടപ്പാക്കുന്ന ഇന്നവേറ്റർമാർ എന്നിവർക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം. ആദ്യ സ്ഥാനക്കാർക്ക് 50000 രൂപയും പ്രശസ്തിപത്രവും ഫലകവും റണ്ണർഅപ്പിന് 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നവീകരണ കൃഷി രീതികൾ, കാലാവസ്ഥ പ്രതിരോധശേഷി, കൃഷി സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം, ഉത്പാദനത്തിലെയും വരുമാനത്തിലെയും പുരോഗതി, സുസ്ഥിര കാർഷിക വികസനത്തിനുള്ള അവസരങ്ങൾ എന്നിവ പരിഗണിച്ചാകും വിജയികളെ തെരഞ്ഞെടുക്കുക.   ## News Sections - [Agriculture](https://malabarsabdam.com/news_sections/agriculture/) - [Alappuzha](https://malabarsabdam.com/news_sections/alappuzha/) - [Business](https://malabarsabdam.com/news_sections/business/) - [Classifieds](https://malabarsabdam.com/news_sections/classifieds/) - [editorial](https://malabarsabdam.com/news_sections/editorial/) - [Ernakulam](https://malabarsabdam.com/news_sections/ernakulam/) - [film](https://malabarsabdam.com/news_sections/film/) - [flash](https://malabarsabdam.com/news_sections/flash/) - [Food](https://malabarsabdam.com/news_sections/food/) - [Gulf](https://malabarsabdam.com/news_sections/gulf/) - [Health](https://malabarsabdam.com/news_sections/health/) - [idukki](https://malabarsabdam.com/news_sections/idukki/) - [India](https://malabarsabdam.com/news_sections/india/) - [Kannur](https://malabarsabdam.com/news_sections/kannur/) - [Kasaragod](https://malabarsabdam.com/news_sections/kasaragod/) - [Kerala](https://malabarsabdam.com/news_sections/kerala/) - [Kollam](https://malabarsabdam.com/news_sections/kollam/) - [Kottayam](https://malabarsabdam.com/news_sections/kottayam/) - [Kozhikode](https://malabarsabdam.com/news_sections/kozhikode/) - [local](https://malabarsabdam.com/news_sections/local/) - [mainnews](https://malabarsabdam.com/news_sections/mainnews/) - [Malappuram](https://malabarsabdam.com/news_sections/malappuram/) - [Movies](https://malabarsabdam.com/news_sections/movies/) - [News](https://malabarsabdam.com/news_sections/news/) - [Palakkad](https://malabarsabdam.com/news_sections/palakkad/) - [Pathanamthitta](https://malabarsabdam.com/news_sections/pathanamthitta/) - [Personalities](https://malabarsabdam.com/news_sections/personalities/) - [Sports](https://malabarsabdam.com/news_sections/sports/) - [Tech](https://malabarsabdam.com/news_sections/tech/) - [Thiruvananthapuram](https://malabarsabdam.com/news_sections/thiruvananthapuram/) - [Thrissur](https://malabarsabdam.com/news_sections/thrissur/) - [topnews](https://malabarsabdam.com/news_sections/topnews/) - [Travel](https://malabarsabdam.com/news_sections/travel/) - [Wayanad](https://malabarsabdam.com/news_sections/wayanad/) - [Women](https://malabarsabdam.com/news_sections/women/) - [World](https://malabarsabdam.com/news_sections/world/) - [Write Up](https://malabarsabdam.com/news_sections/write-up/)