മലയാള മാധ്യമ ലോകത്തിലേക്ക് വേറിട്ട ചിന്തകളുമായി ഒരു ഓൺലൈൻ ന്യൂസ് പോർട്ടൽ…….

മലയാളിയുടെ മനസ്സ് വായിച്ചറിയുന്ന ഒരു പറ്റം പ്രശസ്തരായ മാധ്യമ പ്രവർത്തകരുടെ കൈകളിലൂടെ മലബാർ ശബ്ദം നിങ്ങളുടെ മുന്നിൽ എത്തുന്നു.

ആനുകാലിക സംഭവ വികാസങ്ങളുടെ പച്ചയായ പുനരാവിഷ്കാരം. വളച്ച് കെട്ടില്ലാതെ കാര്യങ്ങൾ നേരെ ചൊവ്വേ പറയാൻ കഴിയുന്ന സ്വാതന്ത്ര്യം. മാധ്യമ ധർമ്മവും സംസ്കാരവും മുറുകെ പിടിച്ചു കൊണ്ടുള്ള ഉറപ്പ്.

മലബാർ ശബ്ദം വായനക്കാരോടുള്ള കടമ സത്യസന്ധതയോടെ നിർവ്വഹിക്കുമെന്ന് ഈയവസരത്തിൽ വാക്ക് തരുന്നു.

എല്ലാം വാർത്തയാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ചില കാര്യങ്ങൾ അറിഞ്ഞോ അറിയാതെയോ മുഖ്യധാര പത്രതാളുകളിൽ നിന്ന് പുറത്താകുന്നത് പതിവ് കാര്യമായിട്ടുണ്ട്.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ ഉറക്കെയുള്ള ശബ്ദമായി മലബാർ ശബ്ദം

മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

വായനക്കാരും മാധ്യമവും തമ്മിലുള്ള അകലം കുറച്ച് നമുക്കൊരുമിച്ച് കൈകോർത്ത് ഈ യാത്രയിൽ പങ്ക് ചേരാം…

മാന്യ വായനക്കാരുടെ സഹായ സഹകരണങ്ങളും വിലയേറിയ നിർദ്ദേശങ്ങളും ക്ഷണിച്ചു കൊണ്ട് മലബാർ ശബ്ദംനിങ്ങളുടെ മുന്നിൽ എത്തുകയാണ്.